വിസ തട്ടിപ്പ്- പ്രതി പിടിയിൽ.

Apr 10, 2023 - 06:29
 172
വിസ തട്ടിപ്പ്- പ്രതി പിടിയിൽ.

കോലഞ്ചേരി. വിസ വാഗ്ദാനം ചെയ്ത പലരിൽ നിന്നും 6.29 ലക്ഷം രൂപ കബളിപ്പിച്ചെടുത്ത  ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിള കോളനിയിൽ അനിൽകുമാർ നടേശനെ( 55 )ആണ് കഴിഞ്ഞദിവസം പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

 2010 കെയർ ടെക്കർ വിസയിൽ ഇസ്രായേലിൽ എത്തിയ അനിൽകുമാറിന്റെ വിസ 2016ൽ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് അനധികൃതമായാണ് അദ്ദേഹം ഇസ്രായേലിൽ തുടർന്നത്. ജോലി നൽകാമെന്ന വാഗ്ദാനത്തിൽ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹം തട്ടിയെടുത്തത്. സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാതെ നോയിഡ, പൂനെ, ഡൽഹി തുടങ്ങിയ പ്രദേശങ്ങൾ ഉള്ളവരുടെ അക്കൗണ്ടിലേക്ക് ആണ് തുക കൈമാറിയിരുന്നത്. ഇസ്രായേലിൽ ഉള്ളവരിനിന്നും പണം നേരിട്ട് വാങ്ങുകയും  ബിനാമികൾ വഴി നാട്ടിലെ അക്കൗണ്ടിലെത്തിക്കുമാണ് ചെയ്തിരുന്നത്.

 പ്രാഥമിക നിഗമനം അനുസരിച്ച് 20ലേറെ പേരിൽ നിന്നാണ് അദ്ദേഹം പണം തട്ടിയിട്ടുള്ളത്. പരാതിയെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ഒരു വർഷമായി വ്യാജ വിലാസത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു.പാലക്കാട്‌, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ കേസുണ്ട്. പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച ശേഷം നാടുവിടാൻ ഉള്ള ശ്രമത്തിനിടയിൽ വരാപ്പുഴയിൽ നിന്നാണ് കഴിഞ്ഞ ദിവസം അനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.