തൊഴിലാളി നിയന്ത്രണവുമായി കുവൈറ്റ്‌.

Apr 8, 2023 - 12:13
 21

കുവൈറ്റ് സിറ്റി. രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ അനുപാതം കൃത്യമായ അളവിൽ നിയന്ത്രിച്ചു നിർത്തുന്നതിനും ആയി മന്ത്രിസഭാ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ നടപടിയെടുക്കുന്നു. വിദേശികളുടെ എണ്ണം സ്വദേശികളുടെ എണ്ണത്തേക്കാൾ 25 ശതമാനം കവിയാതിരിക്കാൻ  ഉതകുന്ന രീതിയിലാണ് പുതിയ തീരുമാനങ്ങൾ. ഓരോ രാജ്യത്തുനിന്നും  വേണ്ടതായ തൊഴിലാളികളുടെ ഒരു കോട്ട നിശ്ചയിക്കപ്പെടും. ക്വാട്ട പാലിക്കപ്പെടുന്നു എന്ന് പരിശോധിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകും. ഓരോ രാജ്യങ്ങൾക്കും തൊഴിലാളികളുടെ എണ്ണങ്ങളിൽ ഉണ്ടാവും. കൂടാതെ തൊഴിലാളികളുടെ രാജ്യത്ത് തങ്ങുന്നതിനുള്ള കാലപരിധിയും  നിശ്ചയിക്കപ്പെടും. ബിരുദമില്ലാത്ത 60 വയസ്സ് പൂർത്തിയായവരുടെ കാര്യത്തിൽ മാൻ പർവ്വർ അതോറിറ്റി വിശകലനം ചെയ്തു വരികയാണ്. നിലവിൽ 60 വയസ്സ് കഴിഞ്ഞ ബിരുദം ഇല്ലാത്തവർക്ക് പ്രൈവറ്റ് സെക്ടറിലേക്ക് മാറാനുള്ള അനുമതി ഉണ്ട്.

 രാജ്യത്തെ വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്