റമളാൻ പ്രഭാഷണം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സംഘടിപ്പിക്കുന്ന ‘റമളാൻ: കാരുണ്യം, സംസ്കരണം, മോചനം' റമളാൻ കാമ്പയിനോടാനുബന്ധിച്ചു നടത്തുന്ന ദ്വിദിന റമളാൻ പ്രഭാഷണം മാർച്ച് 30,31 വ്യാഴം വെള്ളി ദിവസങ്ങളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മാർച്ച് 30 വ്യാഴാഴ്ച രാത്രി 9.30 നു യുവ പണ്ഡിതനും കെ.ഐ.സി മഹ്ബുല മേഖല പ്രസിഡന്റുമായ അമീൻ മുസ്‌ലിയാർ ചേകനൂർ പ്രഭാഷണം നിർവഹിക്കും.
മാർച്ച് 31 വെള്ളിയാഴ്ച പ്രമുഖ പണ്ഡിതനും പ്രഭാഷകനും കെ.ഐ.സി ചെയര്മാനുമായ ഉസ്താദ് ശംസുദ്ധീൻ ഫൈസി എടയാറ്റൂർ പ്രഭാഷണം നിർവഹിക്കും .
വി
വിധ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.