കുവൈത്തിൽ വൻ മദ്യവേട്ട; പിടികൂടിയത് അര മില്യൺ ദിനാറിന്റെ വിദേശമദ്യം

കുവൈത്തിൽ വൻ മദ്യവേട്ട; പിടികൂടിയത് അര മില്യൺ ദിനാറിന്റെ വിദേശമദ്യം

Nov 26, 2023 - 14:51
 26
കുവൈത്തിൽ വൻ മദ്യവേട്ട; പിടികൂടിയത് അര മില്യൺ ദിനാറിന്റെ വിദേശമദ്യം

ഫർവാനിയയിലെ മദ്യവിൽപ്പന നടത്തിയിരുന്നയാളെ വിജയകരമായ ഒരു ഓപ്പറേഷനിലൂടെ കുടുക്കി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ. 569 കാർട്ടൺ ഇറക്കുമതി ചെയ്ത മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 6828 ബോട്ടിലുകളാണ് പിടിച്ചെടുത്തിട്ടുള്ളത്

ഇതിന് വിപണി മൂല്യം ഏകദേശം അര മില്യൺ ദിനാർ വരും. ഇറക്കുമതി ചെയ്ത മദ്യം കൈവശം വച്ചിട്ടുള്ള ആളെ കുറിച്ച് ആന്റി നാർക്കോട്ടിക് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുകയായിരുന്നു. പ്രതിയെക്കുറിച്ചുള്ള തിരച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ശേഷം വിവരങ്ങളുടെ കൃത്യത പരിശോധിച്ച് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ച ശേഷമാണ് പരിശോധനകൾ നടത്തിയത്.

ഹവല്ലി പ്രദേശത്ത് ട്രക്കുകൾ ഉണ്ടായിരുന്നുവെന്നും കച്ചവടത്തിനായി ഇറക്കുമതി ചെയ്ത മദ്യം വൻതോതിൽ സൂക്ഷിച്ചിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ വ്യക്തിയും പിടിച്ചെടുത്ത വസ്‌തുക്കളും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന്റെ ഭാ​ഗമായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.