രാജ്യത്തിന് പുറത്തുള്ളവർക്ക് അവസാന അവസരം
കുവൈറ്റ് സിറ്റി, ജനുവരി 15: ആർട്ടിക്കിൾ 22 പ്രകാരമുള്ളവർ ആറുമസത്തിലധികമായി കുവൈറ്റിന് പുറത്തുള്ളവർ 2023 ജനുവരി 31 മുമ്പ് തിരികെ എത്തിച്ചേരേണ്ടതാണ്. കുടുംബത്തോടൊപ്പം 6 മാസത്തിലേറെയായി രാജ്യത്തിന് പുറത്തുള്ളവർ ചേരുന്നതിനുള്ള സമയം നീട്ടാൻ (The residence affairs sector of the Ministry of Interior)ആഭ്യന്തര മന്ത്രാലയത്തിന്റെ താമസകാര്യ മേഖല ഉദ്ദേശിക്കുന്നില്ല. കുടുംബത്തിലുള്ള വിദ്യാർത്ഥികൾ, ഭാര്യമാർ, മറ്റുള്ളവർക്കും 2023 ജനുവരി 31-ന് മുമ്പ് രാജ്യത്തെ പ്രവേശിക്കേണ്ടതാണ്.
കൊറോണ കാലത്ത് ലോകം മുഴുവൻ പ്രതിസന്ധികൾ അഭിമുഖീകരിച്ച സാഹചര്യം കണക്കിലെടുത്ത് 6 മാസത്തിനുള്ളിൽ രാജ്യത്ത് വരാതെ തന്നെ താമസാനുമതി പുതുക്കുക, പുറത്തുള്ളപ്പോൾ താമസം പുതുക്കുക തുടങ്ങിയ മാനുഷിക തീരുമാനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് ആവശ്യമായി വന്നിരുന്നു .എന്നാൽ രാജ്യം ഈ മാസം അവസാനത്തോടെ ഈ പ്രത്യേകാവകാശങ്ങളെല്ലാം തന്നെ മന്ത്രാലയം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
6 മാസമായി രാജ്യത്തിന് പുറത്തുള്ള എല്ലാ പ്രവാസികളുടെയും റസിഡൻസ് പെർമിറ്റ് ഈ മാസം അവസാനം സ്വമേധയാ റദ്ദാക്കാൻ ഉത്തരവിട്ടതായി റെസിഡൻസി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫവാസ് അൽ മഷാൻ പറഞ്ഞു. അവരുടെ റസിഡൻസ് പെർമിറ്റുകൾ സ്വയമേ റദ്ദാക്കപ്പെടുമെന്നും വീണ്ടും പുതിയ നടപടിക്രമങ്ങളും അംഗീകാരങ്ങളും ഇല്ലാതെ അവർക്ക് വീണ്ടും പ്രവേശിക്കാൻ അർഹതയില്ലെന്നും പറയുന്നു.,
ജനുവരി 31നു ശേഷം,ആർട്ടിക്കിൾ 17 (സർക്കാർ മേഖല), ആർട്ടിക്കിൾ 19 (സ്വകാര്യ മേഖലയിലെ പങ്കാളി), ആർട്ടിക്കിൾ 22 (ഒരു കുടുംബത്തിൽ ചേരൽ), ആർട്ടിക്കിൾ 23 (വിദ്യാർത്ഥി), ആർട്ടിക്കിൾ 24 (സ്വയം സ്പോൺസർ), ദീർഘകാലമായി (6 മാസത്തിൽ കൂടുതൽ) രാജ്യത്തിന് പുറത്തുള്ളവരുടെ താമസ അനുമതി electronic cancellation ചെയ്യുമെന്ന് താമസ കാര്യമന്ത്രാലയം പ്രഖ്യാപിച്ചു.
Cj.