വടക്കാഞ്ചേരി ബസപകടം മരണം 9 ആയി ,

Oct 6, 2022 - 10:29
Oct 6, 2022 - 21:25
 23
വടക്കാഞ്ചേരി  ബസപകടം മരണം 9 ആയി ,

മരിച്ചവരിൽ അഞ്ചു വിദ്യാർഥികൾ ,ഒരു അദ്ധ്യാപകൻ ,മൂന്നു ksrtc യാത്രക്കാർ .

അമിതവേഗം അപകടത്തിൻ്റെ ആഴം വർധിക്കാൻ കാരണം.

മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചു  9 പേർ മരിച്ചു. ഒരു അധ്യാപകനും  അഞ്ചു വിദ്യാർത്ഥികളും മൂന്നു കെഎസ്ആർടിസി ബസ് യാത്രക്കാരും ആണ് മരണപ്പെട്ടത്.. ബസ്സിലെ  ഡ്രൈവർ ജോമോൻ വ്യാജപേരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം ഒളിവിൽ പോയതായി പോലീസ് വൃത്തങ്ങൾ പറയുന്നു . ബസ്സിൽ 41 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്. അമിതവേഗത്തിൽ കാർറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുൻപിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസ്ന്റെ പുറകുവശത്തു ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് പ ചതുപ്പിലേക്ക് മറിയുകയായിരുന്നു . കെഎസ്ആർടിസി ബസ് യാത്രക്കാരൻ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.60 ഓളം പേർക്കാണ് പരിക്ക് പറ്റിയത് 38 പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി 35 പേരെ പ്രഥമിക ചികിത്സക്ക്ശേ ഷം വിട്ടയച്ചു. 3 പേർ ചികിത്സയിൽ തുടർന്നു.മൂന്നു കുട്ടികൾ ബിസിനടിയിൽ പെട്ടുപോയിരുന്നു എന്ന്   രക്ഷപ്രവർത്തകർ പറഞ്ഞു. എൽന. ജോസ് 15, ക്രിസ്റ്റർ ബോൺ തോമസ് 15, ദിവ്യ രാജേഷ് 15, ഇമ്മാനുവേൽ സിഎസ് 17, അഞ്ജന അജി 17, അധ്യാപകനായ വിഷ്ണു പി കെ 33, കെഎസ്ആർടിസി യാത്രക്കാരായ ദീപു 25,അനൂപ് 24, രോഹിത് 24,എന്നിവരാണ് മരണമടഞ്ഞവർ. പരിക്കേറ്റവരിൽ അമേയ അനന്യ അനീജ അമൃത അരുൺകുമാർ അഭിഷേക് അൽബി ആദിത്യൻ ആൽബിൻ ആബെൻ ആശ കോളിംൻ കുരുവിള, ടിന്റു ജോസഫ്, ശ്രദ്ധ തനുശ്രീ ഹെൻ ജോസഫ്, ജമീമ, ബ്ലസൻ എൽബിൻ എലിസബത്ത് എൽസബ, ശ്രീരാജ്, നേഹ  ഫിലിപ്പ് പോൾ, സോൾ ബാബു പ്രണവ് k ദാസ്, ജസ്റ്റിൻ, ജെയിൻ, ജീവൻ തോമസ് സ്റ്റാൻഡിൽ സാബു, ഏൽറോ ഹരികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു