തൊണ്ടി മലയിൽ മിനി ബസ് മറിഞ്ഞു 14 പേർക്ക് പരിക്ക്

Oct 6, 2022 - 10:48
Oct 6, 2022 - 10:51
 12
തൊണ്ടി മലയിൽ മിനി ബസ് മറിഞ്ഞു 14 പേർക്ക് പരിക്ക്
Imege credited.

സ്വന്തം ലേഖകൻ 

ഇടുക്കി പൂപ്പാറ തൊണ്ടിമലയിൽ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ 14 പേർക്ക് പരിക്ക്. തൊണ്ടിമലയിൽ വളവിന് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പറയുന്നു. പരിക്കേറ്റവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു കോയമ്പത്തൂരിൽ നിന്നും വന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ രാജകുമാരി ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.