ഹിമാചൽ പ്രദേശ് BJP യിൽ നേതാക്കൾ ഉൾപ്പടെ കൂട്ട രാജി .

Oct 22, 2022 - 00:52
Oct 22, 2022 - 02:01
 41
ഹിമാചൽ പ്രദേശ് BJP യിൽ  നേതാക്കൾ ഉൾപ്പടെ കൂട്ട രാജി .

ധർമ്മശാലയിൽ നിന്നും കോൺഗ്രസും ആം  ആദ്മി പാർട്ടിയും വിട്ട് അടുത്തിടെ BJP യിൽ ചേർന്ന പാർട്ടി ഹോപ്പർ രാകേഷ് ചൗധരിക്ക് ബിജെപി ടിക്കറ്റ് നൽകിയതിനെത്തുടർന്ന് എംഎൽഎ വിശാൽ നൈഹാരിയയുടെ 200 ഓളം അനുയായികൾ രാജിവച്ചു

സംസ്ഥാന മഹിളാ മോർച്ച ജനറൽ സെക്രട്ടറി വന്ദന ഗുലേരിയും  മറ്റു  നിരവധി നേതാക്കളും  പാർട്ടിയിൽ നിന്ന് രാജിവച്ചു

ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നവരെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ബിജെപി അറിയിച്ചു. ഇവർക്ക് ആറു വർഷം വരെ 'ഘർ വാപസി' അനുവദിക്കില്ല .

ഹിമാചൽ :- ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്തനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ അസ്വസ്ഥരായ പ്രവർത്തകർ പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നു .പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ പേരു നിഷേധിച്ചതിനെ തുടർന്ന് അനവധി നേതാക്കൾ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു . മറ്റു ചിലർ  ഒന്നായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും  ചെയ്തതോടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നവരെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ബിജെപി അറിയിച്ചു. 

സ്വതന്ത്രരായി  തെരഞ്ഞെടുപ്പിൽ ഏതെങ്കിലും  നേതാക്കൾ മത്സരിക്കുന്നതായി കണ്ടെത്തിയാൽ ആറുവർഷത്തേക്ക് അവരെ പാർട്ടിയിൽ സ്വീകരിക്കില്ല. പാർട്ടിക്കെതിരെ കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയ പ്രവർത്തകരെ ഉടൻ  സസ്‌പെൻഡ് ചെയ്യാൻ  നിർദ്ദേശം നൽകിയിട്ടുള്ളതായി ”കശ്യപ് പറഞ്ഞു.

68 സീറ്റുകളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചപ്പോൾ   11 സിറ്റിംഗ് എംഎൽഎമാർക്ക് അവരുടെ സീറ്റുകൾ നഷ്ടപ്പെട്ടു . മറ്റ് ചിലരുടെ സീറ്റുകൾ മാറ്റുകയുണ്ടായി ,ഇതിൽ പ്രതിഷേദിച്ചു  സംസ്ഥാന മഹിളാ മോർച്ച ജനറൽ സെക്രട്ടറി വന്ദന ഗുലേരിയും  മറ്റു  നിരവധി നേതാക്കളും  പാർട്ടിയിൽ നിന്ന് രാജിവച്ചു.. മാണ്ഡി സദറിൽ നിന്നുള്ള പാർട്ടിയുടെ മീഡിയ കോ-ഇൻചാർജ് പ്രവീൺ ശർമ്മ; ബിജെപി ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ കെ എൽ താക്കൂറും, മുൻ ജില്ലാ പരിഷത്ത് വൈസ് പ്രസിഡന്റ് നരേഷ് ദാർജിയും സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവീൺ ശർമ്മ മാണ്ഡി സദറിൽ നിന്നും കെ എൽ താക്കൂർ നലഗഡിൽ നിന്നും നരേഷ് ദർജി ഹമീർപൂരിൽ നിന്നും മത്സരിക്കും.

കർസോഗിൽ ബിജെപി പുതിയ അംഗമായ ദീപ് റാം കപൂറിനെ മത്സരിപ്പിച്ചതിനെ തുടർന്ന് നിരവധി യുവമോർച്ച ഭാരവാഹികൾ അവരുടെ അനുയായികൾക്കൊപ്പം രാജിവച്ചു. ആനിയിൽ, നിലവിലെ എംഎൽഎ കിഷോരി ലാലിന്റെ സാന്നിധ്യത്തിൽ നൂറുകണക്കിന് ബിജെപി അനുഭാവികൾ പാർട്ടി ഹൈക്കമാൻഡിനെതിരെ മുദ്രാവാക്യം വിളിക്കുകയും ലോകേന്ദർ കുമാറിന് തിരഞ്ഞെടുപ്പ് ടിക്കറ്റ് നൽകിയതിൽ  രാജിവെക്കുകയും ചെയ്തു.

ഷാപൂരിൽ ബിജെപി യുവമോർച്ച ഭാരവാഹി പങ്കജ് കുമാർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ബിജെപി മന്ത്രി സർവീൺ ചൗധരിയെയാണ് ഷാപൂരിൽ നിന്ന് മത്സരിപ്പിച്ചത്. ഡ്രാംഗിൽ നിന്നുള്ള എംഎൽഎ ജവഹർ താക്കൂറും ടിക്കറ്റ് ലഭിക്കാത്തതിൽ അസ്വസ്ഥനാണ്.തന്റെ മണ്ഡലമായ ഷിംല അർബന് പകരം നഗരവികസന മന്ത്രി സുരേഷ് ഭരദ്വാജിനെ കസുമ്പതിയിൽ നിന്ന് മത്സരിപ്പിച്ചത് അദ്ദേഹത്തിന്റെ അനുയായികളുടെ പ്രതിഷേധത്തിന് കാരണമായി. നിലവിൽ നൂർപൂരിൽ വിധാൻ സഭയെ  പ്രതിനിധീകരിക്കുന്ന വനം മന്ത്രി രാകേഷ് പതാനിയക്കു  ഫത്തേപൂരിൽ നിന്നാണ് ടിക്കറ്റ് നൽകിയത്..

-ചിറ്റാർ ജോസ് .