കുവൈറ്റ് വിസയ്ക്ക് 9 ദിനാർ കൂടുതൽ നൽകേണ്ടിവരും

Oct 21, 2022 - 03:51
Oct 21, 2022 - 04:00
 27
കുവൈറ്റ് വിസയ്ക്ക് 9 ദിനാർ കൂടുതൽ നൽകേണ്ടിവരും
img credited

സ്വ ലേ .

കുവൈറ്റ്  -കുവൈറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാ ഈജിപ്ഷ്യൻ പൗരൻമാർക്കും 9 ദിനാർ അധിക ഫീസ് ഈടാക്കാൻ കർശന നിർദ്ദേശം. ഈ നിർദ്ദേശം എല്ലാ കാറ്റഗറിയിൽപ്പെട്ട വിസകൾക്കും ബാധകമായിരിക്കും ഇതു ലംഘിക്കുന്നവർ നിയമ നടപടി നേരിടേണ്ടിവരുമെന്നും അറിയിക്കുന്നു. എല്ലാ മേഖലകളിലും ഈജിപ്ത് പൗരൻമാർക്ക് ഏതെങ്കിലും തരത്തിലുള്ള വസ നൽകുമ്പോൾ 9 കുവൈറ്റ് ദിനാർ അധിക ഫീസ് ഈടാക്കണമെന്ന സർക്കുലർ പുറപ്പെടുവിച്ചു. 

കഴിഞ്ഞദിവസം ഈജിപ്ത്ലേക്കു പ്രവേശിക്കുന്ന ഓരോ കുവൈറ്റി പൗരനും 30 ഡോളർ ചുമത്താൻ ഈജിപ്ത് തീരുമാനിച്ചതിന് മറുപടിയായിട്ടാണ് ഈ തീരുമാനം എന്ന് പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.