ശൈത്യ കാല രോഗങ്ങളിൽനിന്നും ജാഗ്രത പുലർത്താൻ നിർദേശം

Oct 21, 2022 - 03:18
Oct 24, 2022 - 14:48
 41
ശൈത്യ കാല രോഗങ്ങളിൽനിന്നും ജാഗ്രത പുലർത്താൻ  നിർദേശം

ആരോഗ്യ മന്ത്രലയത്തിന്റ നിർദേശങ്ങൾ പാലിക്കുക 

പ്രെതിരോധ കുത്തിവയ്പുകൾ എടുക്കുക 

കുവൈറ്റ് ;- ശൈത്യകാല രോഗങ്ങളിൽനിന്നും ജാഗ്രത പാലിക്കുവാൻ   പൗരൻമാരോട് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അൽ സനാദ അറിയിച്ചു. ഈ സീസണിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടതായി പറയുന്നു എന്നാൽ ആരുടെയും നില ഗുരുതരമല്ല പലർക്കും ആശുപത്രി ചികിത്സ തന്നെ ആവശ്യമായി വരുന്നില്ല. രോഗികളുടെ എണ്ണം കൂടുന്നു എങ്കിലും അത് ശരാശരിയേക്കാൾ താഴെ നിലനിർത്താനായത്    ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പരിശ്രമ ബലമാണന്നു  ആരോഗ്യപ്രവർത്തകരെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു .

 വ്യക്തിഗത ശുചിത്വം പാലിക്കുക രോഗലക്ഷണം ഉള്ളവർ  മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക തുടങ്ങി  ആരോഗ്യ മന്ത്രാലയത്തിന്റ  നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു ശൈത്യകാല രോഗപ്രതിരോധശേഷി നൽകുന്ന വാക്സിനുകൾ എടുക്കുന്നതിന് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അഞ്ചുവയസ്സിൽ താഴെയും 65 വയസ്സിൽ കൂടുതൽ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം കോവിഡ്  വാക്സിൻ എടുക്കുന്ന ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.