പുറത്തു ജോലിചെയ്യാൻ അനുമതി..

Jan 1, 2024 - 17:30
 110
പുറത്തു ജോലിചെയ്യാൻ അനുമതി..

കുവൈറ്റ് സിറ്റി, ജനുവരി 1:

കുവൈറ്റിലെ തൊഴിലാളികളെ മറ്റൊരു സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യാൻ അനുവദിക്കുന്നത് സംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് മന്ത്രിതല 2023 ഡിസംബർ 28 നു തീരുമാനിച്ചു .

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ്  ഇപ്പോൾ നിബന്ധനകൾ പാലിച്ചുകൊണ്ട് മറ്റൊരു സ്ഥാപനത്തിൽ part time ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം നിലവിൽ വന്നത്. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നു പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

രണ്ടാമത്തെ ഭാഗിക ജോലിക്ക് പ്രതിദിനം പരമാവധി നാല് മണിക്കൂർ ആണ് അനുമതിയുള്ളത് .ഉത്തരവ്, കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ (PAM) അധിക പെർമിറ്റും, യഥാർത്ഥ തൊഴിലുടമയിൽ നിന്ന് അനുവാദവും നേടിയിയിരിക്കണം എന്നാണ് വ്യവസ്ഥ.

എന്നിരുന്നാലും, തൊഴിലാളി ക്ഷാമം നേരിടുന്ന കരാർ മേഖലയെ ഈ സമയ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി അറിയിച്ചിട്ടുണ്ട് . വിദേശത്ത് നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുപകരം കുവൈറ്റിൽ ഇപ്പോൾ ഇതിനകം ലഭ്യമായിരിക്കുന്നു മാനവശേഷി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്, അങ്ങനെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അതേ സമയം തൊഴിൽ വിപണി ആവശ്യകതകൾ നിറവേറ്റാനും സഹായിക്കുമെന്നാണ് കണക്കു കൂട്ടൽ. തൊഴിലുടമകളുടെയും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ജോലിസ്ഥലത്ത് റിപ്പോർട്ട് ചെയ്യാതെ തന്നെ online ആയി ചെയ്യാവുന്ന ജോലികൾക്കു തൊഴിലുടമകളെ അനുവദിക്കാനും അൽ ഖാലിദ് മാൻ പവർ അതോർട്ടിക്ക് (PAM)-ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ പുതിയ തീരുമാനം തൊഴിൽ ദാതാവിനും വിദേശ തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.അപ്പോൾ തന്നെ പുതിയ തൊഴിലാളി നിയമനം കുറയുന്നത് മൂലം തൊഴിൽ നഷ്ടമുണ്ടാകും എന്ന ഒരു ന്യുനതകൂടി ഉണ്ട്.

.C.J.