കുവൈറ്റിൽ കുട്ടികൾക്കുള്ള വിസ പുന:പരിശോധിക്കും .

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിസ നൽകാൻ തീരുമാനം.
ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ രക്ഷകർത്താക്കളെ ശമ്പള പരിധിയിൽ നിന്നും ഒഴിവാക്കും.
രക്ഷകർത്താക്കളുടെ കുറഞ്ഞ ശമ്പളപരിധി പ്രതിമാസം 500 ദിനാർ
കുവൈറ്റ്: രണ്ട് മാതാപിതാക്കൾക്കും രാജ്യത്ത് സാധുവായ താമസാനുമതി ഉണ്ടെങ്കിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഫാമിലി വിസയ്ക്കുള്ള അപേക്ഷകൾ ഇന്നുമുതൽ (21st monday ) മുതൽ ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. ഏതാനും മാസങ്ങൾക്കുമുമ്പ്എല്ലാ നടപടിക്രമങ്ങളും അവലോകനം ചെയ്യുന്നതുവരെ പ്രവാസികൾക്കുള്ള വിസകൾക്ക് കുവൈറ്റ് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു . പ്രാദേശിക കമ്പനികൾക്ക് ബിസിനസ് ആവശ്യങ്ങക്കുള്ള വാണിജ്യ വിസകൾ മാത്രമാണ് അധികാരികൾ അനുവദിച്ചിരുന്നത് . വിസ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ആദ്യപടിയാകും പുതിയ നീക്കം.
പുതിയ നിർദേശപ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസി ദമ്പതികളുടെ അപേക്ഷകൾ എമിഗ്രേഷൻ വകുപ്പ് പരിശോധിക്കും. ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾക്ക് രാജ്യത്ത് നിയമപരമായ റസിഡൻസി പെർമിറ്റ് ഉണ്ടായിരിക്കണമെന്നും പ്രതിമാസം 500 കെ.ഡി. എങ്കിലും ശമ്പളം ലഭിക്കണമെന്നും പുതിയ തീരുമാനം വ്യവസ്ഥ ചെയ്യുന്നു. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കളെ ശമ്പള വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കും. ഡോക്ടർമാർ, എൻജിനീയർമാർ, ജഡ്ജിമാർ തുടങ്ങി, ശമ്പള വ്യവസ്ഥയിൽ നിന്ന് ഇതിനകം ഒഴിവാക്കപ്പെട്ട പ്രൊഫഷണലുകളുടെ വിഭാഗങ്ങളും ഇതിൽ ഉൾപെടും .cortcy :kuwaittimes
:-ചിറ്റർ ജോസ്