വേശ്യാവൃത്തി സംഘം അറസ്റ്റിൽ.

കുവൈറ്റ് സിറ്റി, : കുവൈറ്റിലെ പൊതു സദാചാര-മനുഷ്യക്കടത്ത് വകുപ്പുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം നടത്തി വരുന്ന സുരക്ഷാ കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹവല്ലി ഗവർണറേറ്റിൽ പൊതു മാനുഷിക ധാർമികത ലംഘിച്ച് വേശ്യാവൃത്തി ആരോപിച്ച് വിവിധ രാജ്യക്കാരായ ഒരു കൂട്ടം പുരുഷന്മാരെയും സ്ത്രീകളെയും അറസ്റ്റ് ചെയ്തു. തുടർ നിയമനടപടികൾക്കായി ഇവരെ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട് അധാർമ്മികതയ്ക്ക് പ്രേരിപ്പിക്കൽ, ദുരാചാരം, എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ നാലു മാസങ്ങളായി ശക്തമായ പരിശോധനയിൽ വേശ്യാവൃത്തി ആരോപിച്ച് 150 ഓളം വിദേശികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
നവംബറിൽ 27, ഡിസംബറിൽ 105, ജനുവരിയിൽ 15 കൂടാതെ കഴിഞ്ഞ ആഴ്ചയിൽ നിന്ന് 12 പേരെയും പിടികൂടിയ ഉണ്ടായി.