എതിർലിംഗ വസ്ത്രധാരണം ചെയ്താൽ പിഴ വീഴും

Nov 21, 2022 - 06:51
Nov 21, 2022 - 23:10
 17
എതിർലിംഗ വസ്ത്രധാരണം ചെയ്താൽ പിഴ വീഴും

 കുവൈറ്റ് :-എതിർലിംഗത്തിൽപ്പെട്ടവരെപ്പോലെ വസ്ത്രം ധരിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ നിർദേശിക്കുന്ന കരട് നിയമം അഞ്ച് എംപിമാർ തിങ്കളാഴ്ച സമർപ്പിച്ചു. അഞ്ച് ഇസ്ലാമിസ്റ്റ് എംപിമാർ സമർപ്പിച്ച ബില്ലിൽ എതിർലിംഗത്തിൽ പെട്ടവരോ അതേപോലെ പെരുമാറുന്നവരോ ആയ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു വർഷം വരെ തടവും 1,000 കെ.ഡി. പിഴയും വ്യവസ്ഥ ചെയ്യുന്നു. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. നിയമലംഘകരുമായി ബന്ധപ്പെട്ട വിവരം അറിയാവുന്ന അധ്യാപകർ, പരിശീലകർ, മാനേജർമാർ തുടങ്ങിയവർ ഈ  വിവരം അധികാരികളെ അറിയിക്കാത്ത പക്ഷം അവർക്കും  ഇതേ ശിക്ഷ ലഭിക്കുമെന്നും ബില്ലിൽ പറയുന്നു. 50 അംഗ ദേശീയ അസംബ്ലിയിൽ 15-നടുത്ത് സീറ്റുകൾ നേടിയ ഇസ്ലാമിസ്റ്റ് എംപിമാർ ധാർമ്മിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു.(KTimes )