സർപ്രൈസ് യാത്ര അന്ത്യ യാത്രയായി.

Apr 19, 2024 - 07:35
Apr 20, 2024 - 11:00
 108
സർപ്രൈസ് യാത്ര അന്ത്യ യാത്രയായി.
സോണി സണ്ണി.

കുവൈറ്റ്‌ സിറ്റി :-ഏപ്രിൽ 18നു അബ്ദലിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണ അന്ത്യം.

 അബ്ദലി മുത്താല AT റോഡിൽ ഇന്നലെ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരു മലയാളിയും മറ്റൊരു ഈജിപ്റ്റ്മ പൗരനും മരണപ്പെട്ടത്  എറണാകുളം കാലടി സ്വദേശിയായ സോണി സണ്ണിയും ഈജിപ്ഷൻ പൗരനായ ഖാലിദ്റഷീദും എന്നിവരാണ് മരണപ്പെട്ടവർ..

AT റോഡിൽ വച്ചു സോണി സണ്ണി സഞ്ചാരിച്ചുരുന്ന വാഹനത്തിലേക്കു  എതിർ ദിശയിൽ തെറ്റായി വന്ന വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.  ഇടിയുടെ ആഘാതത്തിൽ ഇരുവരും സഞ്ചരിച്ച വാഹനതിനു തീ പിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനതിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. വാഹനം പൂർണമായും കത്തി അമർന്നു.

എതിർ വാഹനത്തിൽ സഞ്ചരിച്ചിരുന്നത് കുവൈറ്റ് പൗരന്മാരാണ് എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്തുവരുന്നത്. അവർക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.

 കാലടി സ്വദേശിയായ  സോണി സണ്ണി വിവാഹിതൻ ആയിട്ട് 2024ഏപ്രിൽ 24നു ഒരു വർഷം തികയുന്ന സാഹചര്യത്തിൽ സർപ്രൈസ് ആയി ഇന്നു (19ഏപ്രിൽ ) നാട്ടിലേക്കു പോകാനുള്ളതായിരുന്നു. യാത്രക്ക് തൊട്ടു മുൻപാണ്  യാത്ര  അന്ത്യ യാത്രയായി മാറിയത് .

 മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഇന്ന് സബഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ എത്തിക്കും

:-Chittar Jose.