പ്രവാസി കമ്മീഷൻ നിയമനം നാലു മാസത്തിനകം നടത്തണമെന്നു ഹൈക്കോടതി:

May 27, 2023 - 08:26
May 27, 2023 - 08:29
 70
പ്രവാസി  കമ്മീഷൻ നിയമനം നാലു മാസത്തിനകം നടത്തണമെന്നു ഹൈക്കോടതി:

*കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി*

കുവൈറ്റ് സിറ്റി : 

കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം

പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആണ് കേരള ഹൈക്കോടതിയുടെ ഈ നിർദ്ദേശം വന്നിട്ടുള്ളത്

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനം ഉണ്ടായിട്ടില്ലായിരുന്നു 

അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമായിരുന്നു

ഈ സാഹചര്യത്തിൽ ആണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം രണ്ടാഴ്ച മുൻപ് ഹൈകോടതിയെ സമീപിച്ചത്

പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിതെന്നും, കേരള ഹൈക്കോടതിയുടെ ഈ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായും

പ്രവാസികളുടെ നിരവധിയായ പ്രശ്നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷന്റെ പ്രവർത്തനം ഈ കോടതി വിധി പ്രകാരം വേഗത്തിലാകുമെന്നും പ്രതീക്ഷിക്കുന്നതായി പി എൽ സി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.

JM.