കുവൈത്തിൽ ഭാഗിക ഗ്രഹണം. എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി

Oct 25, 2022 - 00:42
Oct 25, 2022 - 08:11
 72
കുവൈത്തിൽ ഭാഗിക ഗ്രഹണം. എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി
Creditrd -Kuna

വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി എല്ലാ സ്കൂളുകൾക്കും അവധി.

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത് എന്ന് ആസ്ട്രോണമി അറിയിപ്പ്. 

സുരക്ഷിതരായിരിക്കണമെന്നു ആരോഗ്യമന്ത്രാലയം. 

കുവൈറ്റ് , ഒക്‌ടോ. 25. പ്രാദേശിക സമയം ഉച്ചയ്ക്ക് 01:20 ന് പ്രതീക്ഷിക്കുന്ന ഭാഗിക ഗ്രഹണം കാരണം സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യയനം ചൊവ്വാഴ്ച നിർത്തിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു, ബുധനാഴ്ച അധ്യയനങ്ങൾ പുനരാരംഭിക്കും.

ഉച്ചക്ക് 1.20നു തുടങ്ങി രണ്ടു മണിക്കൂർ 24 മിനിറ്റുകൾക്ക് ശേഷം 3: 44 നു അവസാനിക്കുന്നഗ്രഹണം,  magnitude 0.543 ൽ 2.35 ആയിരിക്കും കുവൈറ്റിൽ ഏറ്റവും തെളിഞ്ഞ കാഴ്ച സാധ്യമാകുക

ഗ്രഹണത്തിന് രണ്ട് മണിക്കൂർ മുമ്പ് മുതൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും ഉചിതമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ എല്ലാ നടപടികളും നൽകാനുള്ള നിരന്തരമായ താൽപ്പര്യം മന്ത്രാലയം സ്ഥിരീകരിച്ചു.(KUNA)

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണ് ഭാഗിക സൂര്യഗ്രഹണം . പേര് സൂചിപ്പിക്കുന്നത് പോലെ, ചന്ദ്രൻ ഭാഗികമായി മാത്രമേ സൂര്യന്റെ ഡിസ്കിനെ മൂടുന്നുള്ളൂ.

ദുബായ് ആസ്ട്രോണമി ഗ്രൂപ്പ് (DAG) പറയുന്നതനുസരിച്ച് നേത്ര സംരക്ഷണം ഇല്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുത്, കാരണം ഇത് സ്ഥിരമായി കാഴ്ചശക്തി നഷ്ടപ്പെടാൻ തന്നെ സാധ്യതയുണ്ട്ആയതിനാൽ കാഴ്ചക്കാർ സോളാർ എക്ലിപ്സ് ഗ്ലാസുകൾ നിർബന്ധമായും ഉപയോഗിക്കണം. ഈ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ സൂര്യനെ ഓറഞ്ചു നിറത്തിൽ ദൃശ്യമാകും.

ചൊവ്വാഴ്ച അസർ നിസ്കാരത്തിനു ശേഷം ഗ്രഹണ സമയങ്ങളിൽ നടത്താറുള്ള കുസൂഫ് എന്ന പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. ഈ പ്രാർത്ഥന നിർബന്ധമല്ലെങ്കിലും സാധാരണ അനുവദിക്കാറുണ്ട്. ഭവനങ്ങളിലും ചെയ്തുവരാറുണ്ട്..

CJ .