മുൻഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിങ് അന്തരിച്ചു.
ന്യൂ ഡൽഹി. Dec.26.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ് അന്തരിച്ചു .
ജനുവരി 1വരെ രാജ്യത്തു ദുഖചാരണം.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് (92) അന്തരിച്ചുതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രേഖാമൂലം അറിയിച്ചു. . വ്യാഴാഴ്ച വീട്ടിൽവെച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് ദ്ദേഹത്തെ ന്യൂഡൽഹിയിലെ എയിംസിലേക്ക് കൊണ്ടുവന്നതെന്നു ആശുപത്രി അധികൃതർ അറിയിച്ചു. “വാർദ്ധക്യ സഹജമായ രോഗാവസ്ഥകൾക്ക് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 2024 ഡിസംബർ 26-ന് വീട്ടിൽ വെച്ച് പെട്ടെന്ന് ബോധം നഷ്ടപ്പെട്ടു , വീട്ടിൽ വച്ചു തന്നെ ഉടനടി പ്രാഥമിക ചികിത്സ നൽകിക്കൊണ്ട് AIIMS ൽ മെഡിക്കൽ എമർജൻസിയിലേക്ക് കൊണ്ടുവരികയായിരുന്നു.' എന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാൽ ജീവൻ രക്ഷിക്കാനുള്ള ആശുപത്രിയുടെ ശ്രമങ്ങൾക്കിടയിൽ സിംഗ് 9:51 PM ന് മരിച്ചു. ( 11:21 a.m. ET), . സിംഗിൻ്റെ വേർപാടിൽ രാജ്യം ദുഃഖിക്കുന്നുവെന്നും രാജ്യത്തെ 'ഏറ്റവും വിശിഷ്ട നേതാക്കളിൽ' ഒരാളായി അദ്ദേഹത്തെ സംബോധന ചെയ്യുന്നു എന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “നമ്മുടെ പ്രധാനമന്ത്രിയെന്ന നിലയിൽ, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി,” മോദി വ്യാഴാഴ്ച എക്‌സിൽ എഴുതിച്ചേർത്തു.. രാജ്യത്തു ഏഴു ദിവസത്തെ ദുഖചാരണം പ്രഖ്യാപിച്ചു.
മൻമോഹൻ സിംഗ് രണ്ട് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടുണ്ട് .
90-കളുടെ തുടക്കത്തിൽ അദ്ദേഹം ധനമന്ത്രിയായിരിക്കെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ധീരമായ തരംഗം അഴിച്ചുവിടുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് നിർണ്ണായകമായിരുന്നു . ഗ്രാമീണ മേഖലകളിലെ ദരിദ്രർക്കായി ഒരു തൊഴിൽ പദ്ധതി പോലുള്ള ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. , 2008-ൽ, സിംഗ് അമേരിക്കയുമായി ആണവോർജ്ജത്തിൽ സമാധാനപരമായ വ്യാപാരം അനുവദിക്കുന്ന ഒരു സുപ്രധാന കരാർ ഉണ്ടാക്കി. അടുത്ത വർഷം, അന്നത്തെ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയുടെ ആദ്യത്തെ വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡിന്നറിൽ അദ്ദേഹം വിശിഷ്ടാതിഥിയായിരുന്നു.
. മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, 'പ്രധാനമന്ത്രി എന്ന നിലയിൽ തന്നാൽ കഴിയുന്നത് ചെയ്തതായി 'സിംഗ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി റോയിറ്റസ് റിപ്പോർട്ട് ചെയ്തു. സമകാലിക മാധ്യമങ്ങളെക്കാളുമോ, പാർലമെന്റിലെ പ്രതിപക്ഷ പ്രതിപക്ഷ പാർട്ടികളെക്കാളും ചരിത്രം തന്നെ സത്യസന്ധമായി കാണുമെന്നു വിശ്വസിക്കുന്നു എന്ന് ” അദ്ദേഹം പറഞ്ഞു, .
26 September 1932 ൽ Gah, Punjab Province, British Indiaയിൽ ജനനം. Economist, academician, bureaucrat, politician എന്നീ നിലകളിൽ തിളങ്ങി.മികച്ച സമ്പത്തീക വിദഗ്ധൻ എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മൻമോഹൻസിംഗിന് കഴിഞ്ഞിട്ടുണ്ട്.1982 മുതൽ 1985വരെ റിസർവ് ബാങ്കിന്റെ പതിനഞ്ചാമത് ഗവർണർ ആയിരുന്നു ആയിരുന്നു. 19 August 2019 – 3 April 2024 രാജ്യസഭാ അംഗം ആയി. 1991ൽ PV നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ 21 June മുതൽ 16 May 1996 വരെ യൂണിയൻ മിനിസ്റ്റർ ഓഫ് ഫിനാൻസ് ആയി സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. 90കളിലെ സാമ്പത്തിക മാന്യതയിൽ നിന്നും രാജ്യത്തെ പിടിച്ചു നിർത്തിയത് മൻമോഹൻസിംഗിന്റെ പാടവം ഒന്നു മാത്രമാണ്.
1998 മുതൽ 2004വരെ അടൽ ബിഹാരി വാജ്പപെയ്യു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് രാജ്യസഭയിലെ പത്താമത് പ്രതിപക്ഷ നേതാവായിരുന്നു..
APJ അബ്ദുൽ കലാം, പ്രതിഭ ഭാടീൽ, പ്രണവ് മുഖർജി എന്നിവരുടെ കാലഘട്ടത്തിൽ 22 May 2004 മുതൽ 26 May 2014 വരെ ഇന്ത്യയുടെ13മത് പ്രധാനമന്ത്രിയായി വിജയകരമായ ഭരണം പൂർത്തിയാക്കി. ഇന്ത്യയുടെ ചരിത്ര പ്രധാനമായ പല വികസനങ്ങളും ഈ കാലഘട്ടത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞു.
1987ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചു
2010ൽ saudi അറേബ്യ .order of king Abdulaziz പദവിയും 2014ൽ ജപ്പാൻ order of the paulownia flowres എന്ന പദവിയും നൽകി സ്വീകരിച്ചു.കൂടാതെ പത്തോളം മറ്റ് വാർഡുകളും ലഭിച്ചിട്ടുണ്ട്. 5തവണ Most Powerful Person in the World ആയി ആദരിക്കപ്പെട്ടു.രണ്ടു തവണ 100 Most Influential People in the Worldൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
സിംഗിന് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്
JM.