കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക് ) കോട്ടയം ഫെസ്റ്റ് 2024ന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക് ) കോട്ടയം ഫെസ്റ്റ് 2024ന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക് ) കോട്ടയം ഫെസ്റ്റ് 2024ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. മെഡക്‌സ് മെഡിക്കൽ കെയർ സി.ഇ.ഒ ശ്രീ.മുഹമ്മദ് അലി പ്രകാശന കർമ്മം നിർവഹിച്ചു. നവംബർ 29 ന് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ , അബ്ബാസിയ വെച്ച് വൈകുന്നേരം 4 മണി മുതൽ നടക്കുന്ന ചടങ്ങിൽ മുഖ്യ അഥിതി ആയി ശ്രീ ഫ്രാൻസിസ് ജോർജ് എം.പി, ശ്രീ മാണി സി കാപ്പൻ എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു .
പ്രശസ്ത സിനിമ താരം സ്വാസിക വിജയ് യുടെ സെമിക്ലാസിക്കൽ ഡാൻസ്, കൂടാതെ പ്രശസ്ത പിന്നണി ഗായിക അഖിലാ ആനന്ദ്, പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലം, സാംസൺ സിൽവ . ഓർക്കസ്ട്ര ശ്രീ സുമിത് സെബാസ്റ്റ്യൻ, ഷിനോ പോൾ എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും .
വൈസ്പ്രസിഡന്റ് നിജിൻ ബേബി, ജനറൽ സെക്രട്ടറി സുമേഷ് ടി എസ്, ജോയിന്റ് ട്രെഷറർ സിജോ കുര്യൻ,രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യൻ ,അഡ്വൈസറി ബോർഡ് ചെയർമാൻ വിജോ കെ. വി,ജോയിന്റ് പ്രോഗ്രാം കൺവീനർ ഭൂപേഷ്. ടി. ടി,വൈസ് പ്രസിഡന്റ് ജിത്തു തോമസ്, ജോയിന്റ് സെക്രട്ടറി റോബിൻ ലുയിസ്, മുൻ പ്രസിഡന്റ് അനൂപ് സോമൻ,വനിത ചെയർ പേഴ്സൺ സെനി നിജിൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുബിൻ ജോർജ്, അനിൽ കുറവിലങ്ങാട്, പ്രദീപ് കുമാർ, റോബിൻ തോമസ്,ടിബാനിയ എന്നിവരോടൊപ്പം വനിതാവേദി അംഗങ്ങളായ നിധി സുനീഷ്, മെജോ റോബിൻ എന്നിവരും പങ്കെടുത്തു .