വ്യാജ മദ്യ നിർമ്മാതാക്കൾ പിടിയിൽ

കുവൈറ്റ് സിറ്റി, ഫെബ്ര.7 ആഭ്യന്തരമന്ത്രാലയം ജാബ്രിയിൽ നടത്തിയ റെയ്ഡിൽ വ്യാജമദ്യം നിർമ്മിക്കുന്ന 5 പേരെ പിടികൂടി. മദ്യം നിറച്ച ബാരലുകളും മദ്യം നിർമ്മിക്കാനുള്ള ഗാഡ്ജറ്റുകളും ഉൾപ്പെടെ നിരവധി കുപ്പികൾ പിടിച്ചെടുത്തു. ഇവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി എന്നു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. . ജാബ്രിയേലിന്റെ രഹസ്യ കേന്ദ്രത്തിൽ വിപുലമായ രീതിയിൽ മദ്യ നിർമ്മാണം നടത്തി വരികയായിരുന്നു 200 ലിറ്റർ വീതം കൊള്ളുന്ന മുപ്പതോളം ബാരലുകളുംമദ്യം പായ്ക്ക് ചെയ്യാൻ പയോഗിക്കുന്ന അനേകം ബോട്ടിലുകളും പിടിച്ചെടുത്തു.
മൂന്നാഴ്ച മുമ്പാണ് വഫ്രയിൽ സമാനമായ റെയ്ഡിൽ നിരവധി ഉപകരണങ്ങളും വ്യാജവും പിടിച്ചെടുത്തത്.
KM.