സിംസാറുൽഹഖ് ഹുദവിയുടെ പ്രഭാഷണം കുവൈത്തിൽ..

Feb 5, 2023 - 20:50
Feb 5, 2023 - 21:02
 35
സിംസാറുൽഹഖ് ഹുദവിയുടെ പ്രഭാഷണം കുവൈത്തിൽ..

കുവൈത്ത് :-പവിത്ര മാസം റമദാനിൽ പുണ്യങ്ങൾ കൊയ്തെടുക്കുവാൻ തയ്യാറെടുക്കുന്ന വിശ്വാസികൾക്ക് സ്വാഗതമോതി കടന്നുവന്ന പുണ്യ റജബിന്റെ പവിത്ര രാത്രിയിൽ പ്രമുഖ പണ്ഡിതനും ബഹുഭാഷാ പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി കുവൈത്തിൽ പ്രഭാഷണം നടത്തുന്നു.

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (KIC) ഫഹാഹീൽ, മഹ്ബൂല മേഖലകൾ സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 10-ന് വെള്ളിയാഴ്ച 7 മണിക്ക് മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന പോസ്റ്റർ പ്രകാശനം കെ.ഐ.സി കേന്ദ്ര സെക്രട്ടറി നിസാർ അലങ്കാറിന് നൽകി സ്വാഗതസംഘം ചെയർമാൻ അമീൻ മുസ്‌ലിയാർ നിർവഹിച്ചു. 

കുവൈത്തിലെ സമസ്തയുടെ മൂന്ന് മദ്റസകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് കെ.ഐ.സി വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നേതൃത്വം നൽകി.

കെ.ഐ.സി കേന്ദ്ര, മേഖല, യുണിറ്റ് കമ്മറ്റികൾ മുഖേന പ്രചാരണ പ്രവർത്തനങ്ങൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു