ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിര്യാതരായി

Jan 30, 2023 - 21:06
Jan 31, 2023 - 00:35
 90
ദമ്പതികൾ മണിക്കൂറുകളുടെ  വ്യത്യാസത്തിൽ നിര്യാതരായി

മലപ്പുറം ; വണ്ടൂരിൽ  മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു . ചെട്ടിയാറമല്ലിലെ പത്തുതറ ഹസ്സൻ (88 ) ഭാര്യ ഖദീജ(75 ) എന്നി ദമ്പതികളാണ് 30 / 01 / 2023 നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്  .  

ഹസ്സൻ വൈകുന്നേരം ആറരക്കാണു നിര്യാതനായത് ,രണ്ടു മണിക്കൂറിനു ശേഷം എട്ടേമുക്കാലോടെ ഭാര്യ ഹഖദീജയും വിടപറഞ്ഞു .

31നു  ചൊവ്വാഴ്ച രാവിലെ രണ്ടു പേരുടെയും ജനാസ നിസ്കാരത്തിനായി  10:45 നുചെട്ടിയറമ്മൽ ജുമാ മസ്ജിദ്ദിലും 11 :00 മണിക്ക് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ്ദിലും അവസരം ഒരുക്കിയിട്ടുണ്ട് .

  ഖൈറുന്നീസ , , മറിയക്കുട്ടി ,സറഫുന്നീസ , അഷ്‌റഫ് , ഉമ്മുഹബീബ,   ഉമൈമത്ത്,  ഫൗസിൽ അമീന  , റിയാസ് ഫൈസി, പരേതരായ  സംസാർബീഗം ,റാഹില . എന്നിവർ മക്കളാണ് .

മകൾ ഫൗസിൽ അമീന യുടെ ഭർത്താവ്, കുവൈറ്റിൽ ജോലിചെയ്യുന്ന അബ്ദുൽ ഗഫൂർ  Kuwait  Malayali യുടെ സഹചാരിയാണ് .

പ്രിയപ്പെട്ടവരുടെ വേർപാടിൽ കുവൈറ്റ് മലയാളിയുടെ  ( Kuwait  Malayali ) അനുശോചനം രേഖപെടുത്തുന്നു . ഇ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ  അപേക്ഷിക്കുന്നു .

K M .