ജഹ്‌റ നേച്ചർ റിസർവ് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് കുറഞ്ഞത് 10 KD ആണ് എൻട്രി ഫീസ്,
ഒന്നര മണിക്കൂറാണ് സന്ദർശന സമയം.
ജഹ്റ:- വർഷങ്ങളുടെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷം ജഹ്‌റ നേച്ചർ റിസർവ് ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്ന സന്തോഷ വാർത്ത എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചിരിക്കുന്നു .സന്ദർശകർക്കു മുൻകൂർ ഓൺലൈൻ ബുക്കിംഗ് ആവശ്യമാണ്.
പ്രാദേശിക പക്ഷികൾ ഒഴികെ 300 ഓളം ദേശാടന പക്ഷികളുടെ ഒരു ആവാസ കേന്ദ്രമാണ് ഇവിടം റിസർവിനു കുറുകെ ഒഴുകുന്ന സുന്ദരമായ തടാകങ്ങൾ വെത്യസ്തമായ സൗദര്യം നൽകുന്നു . കുറ്റികാടുകളിൽ പാർക്കുന്ന കുറുക്കന്മാരെ കാണമെന്നതും ഈ റിസർവിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്
മണ്ണിൽ ഈർപ്പം നിലനിൽക്കുന്നതു കാരണം ഏകദേശം 70 ഇനം സസ്യങ്ങൾ സമൃദ്ധമായി വളരുന്നുണ്ട് ഇത് കാലക്രെമേണ റിസർവിന്റെ പരമാവധി വ്യാപനത്തിലേക്ക് നയിക്കുന്നതിനു കാരണമാകും . ആവേശകരമായ യാത്രയിൽ സസ്യജന്തുജാലങ്ങൾ പ്രകൃതിദത്ത റിസർവിൽ അനുഭവിക്കാനുള്ള ഒരു സാഹചര്യം ലഭിക്കുന്നു .പരിസ്ഥിതി അവബോധത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ, കൂടുതൽ പ്രകൃതി സംരക്ഷണ , നിരീക്ഷണശാലകൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിൽ റിസർവ് സജീവമായ പ്രവർത്തനവുമായി മുന്നോട്ടു പോകും
നിലവിൽ, രണ്ട് ഒബ്സർവേറ്ററികൾ മാത്രമാണ് സന്ദർശന അനുമതിയുള്ളു , സമീപഭാവിയിൽ പൂർണ്ണമായി പ്രവർത്തിക്കുന്ന ഒമ്പത് ഒബ്സർവേറ്ററികൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം.. രാജ്യത്തിന്റെ തെക്ക് ഭാഗം അവിശ്വസനീയമായ ദേശീയ ഉദ്യാനങ്ങളാക്കാൻ പദ്ധതിയിടുന്നതായി ഇപിഎ ഉദ്യോഗസ്ഥർ പ്രസ്‌താവിച്ചു .ജഹ്‌റ റിസർവിനു സമീപം ദോഹ പ്രദേശത്ത് മറ്റൊരു പാർക്ക് ഉടൻ തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..
ഒരേ സമയം 2 ഗ്രൂപ്പുകൾക്ക്ഒന്നര മണിക്കൂറാണ് ഒരു സന്ദര്ശനത്തിനുഅനുവദിച്ചിട്ടുള്ള സമയം , അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് കുറഞ്ഞത് 10 KD ആണ് എൻട്രി ഫീസ്, ഒരു അധിക വ്യക്തിക്ക് 2 KD അധികം ഈടാക്കും.രാവിലെ 9;00-10;30 വരെയാണ് ആദ്യ യാത്ര തുടർന്ന് 11-12:30, 1;00-2:30, വൈകിട്ട് 3:00-4:30 നു അവസാനിക്കത്തക്ക രീതിയിൽ നാലു യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നതു .
നിങ്ങളുടെ സന്ദർശനം ബുക്ക് ചെയ്യാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക:
(:-ചിറ്റാർ ജോസ് ).
picture credited kuna,kwilocal,