ട്രാഫിക് ഡിപ്പാർട്ടമെന്റ് നടപടികൾ വേഗത്തിലാകും

https://kuwaitmalayali.online

Oct 26, 2022 - 12:41
Oct 27, 2022 - 01:16
 23
ട്രാഫിക് ഡിപ്പാർട്ടമെന്റ് നടപടികൾ വേഗത്തിലാകും

chittar Jose;

ഇടപാടുകളിൽ നേരിടുന്ന കാത്തുനില്പും  കാലതാമസവും പൂർണമായും ഒഴിവാകും.

ഓൺ ലൈൻ സംവിധാനം .

ഭിന്നശേഷിക്കാർക്ക് പ്രേത്യേക പരിഗണനയും സംവിധാനങ്ങളും. 

കുവൈറ്റ് , ഒക്‌ടോ; 25: ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിൻ്റെ  (GTD) വിവിധ വിഭാഗങ്ങളിൽ  പൗരന്മാരുടെ ഇടപാടുകളിൽ നേരിടുന്ന  കാലതാമസം പൂർണമായും ഒഴിവാകും. ഇനി മുതൽ മിനിറ്റുകൾക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും ; ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള സത്വര നടപടികളുടെ ഭാഗമായി  പുതിയ കൗണ്ടറുകളും അനുവദിക്കുന്നത് സംബന്ധിച്ച് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.                               പൗരന്മാർക്ക് നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള നിർദ്ദേശം പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ ആണ് മുന്നോട്ടു വച്ചതു . ജിടിഡി ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ എല്ലാ ട്രാഫിക് വകുപ്പുകൾക്കും സർക്കുലർ പുറപ്പെടുവിച്ചതിനെ തുടർന്ന്  ഇടപാടുകൾ നടത്തുന്നതിൽ പൗരന്മാർ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാനുള്ള മന്ത്രിയുടെ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി .

 നേരിട്ട്ഹാജർ ആകേണ്ട  ഇടപാടുകൾ ഉടനടി പൂർത്തിയാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുമെന്നും തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂവിൽ കാത്തിരിക്കുകയും ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കപ്പെടുകയും ചെയ്യും .. ഇത് പ്രതീക്ഷാത്മകമായ ഒരു ചുവടുവെപ്പായി   കണക്കാക്കുന്നു, പ്രത്യേകിച്ചും GTD  മന്ത്രാലയത്തിന്റെ പ്രധാന ഓഫീസ്  ധാരാളം പൗരന്മാർക്കും പ്രവാസികൾക്കും സേവനം നൽകുന്ന പ്രധാന മേഖലകളിലൊന്നാണ്‌ . സമാനമായ മറ്റ് സർക്കാർ ഏജൻസികളിലും ഇത് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു 

  'സഹേൽ', 'മൈ ഐഡന്റിറ്റി' ആപ്ലിക്കേഷനുകൾ വഴി ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് ഇലക്ട്രോണിക് സേവനങ്ങൾ സജീവമാക്കുന്നതിന് പുറമെ.പ്രത്യേക പരിഗണന ആവശ്യങ്ങളുള്ള ആളുകൾക്കായി GTDഒരു  പ്രത്യേക കൗണ്ടർ  നിലവിലുണ്ട് , അതിലൂടെ അവർക്ക് അവരുടെ വാഹനങ്ങൾക്കുള്ളിൽ  ഇരുന്നുകൊണ്ട് തന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് പ്രേത്യേകത .  പുതിയ പരിഷ്കാരത്തിൽ പൗരന്മാർ സംതൃപ്തി പ്രകടിപ്പിച്ചതായും പത്രം റിപ്പോർട്ട് ചെയുന്നു .

തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകർ ക്യാപിറ്റൽ ട്രാഫിക് ഡിപ്പാർട്മന്റ് സന്ദർശിച്ചു .ഡ്രൈവിംഗ് ലൈസെൻസ് .വാഹനങ്ങളുടെ സാങ്കേതിക പരിശോധന ,പിഴ അടക്കൽ തുടങ്ങിയവയുടെ ഏകോപന പ്രവർത്തികൾ നേരിൽ കണ്ടു വിലയിരുത്തി .

അവലംബം -arabtimes daily