രാജ്യത്തു കൊറോണ XBB വകഭേദം കണ്ടെത്തി .

Oct 27, 2022 - 01:32
Oct 27, 2022 - 03:08
 106
രാജ്യത്തു കൊറോണ XBB വകഭേദം കണ്ടെത്തി .

നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലന്നു ആരോഗ്യ മന്ത്രാലയം 

കുവൈറ്റ്, ഒക്ടോബർ 27 , കുവൈറ്റിൽ പുതിയ കൊറോണ വൈറസ് വകഭേദമായ XBB സ്ട്രെയിനിന്റെ നിരവധി പോസിറ്റീവ് കേസുകൾ ചൊവ്വാഴ്ച കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. “കൊറോണ വൈറസ് സ്ഥിതിഗതികൾ വിലയിരുത്തുന്ന  ചുമതലയുള്ള ടീം പുതിയ COVID-19 വേരിയന്റ് ബാധിച്ച നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതായി അറിയിച്ചു ,   നിരവധി രാജ്യങ്ങളിൽ നേരത്തെ ഇതേ വേരിയന്റ്  കണ്ടെത്തിയിരുന്നു,”. കാലക്രമേണ വൈറസുകളുടെ ജനിതകമാറ്റങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്ന്   മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു

“കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിനുശേഷം നിരവധി ജനിതക മാറ്റങ്ങൾക്കും മ്യൂട്ടേഷനുകൾക്കും വിധേയമായിട്ടുണ്ട്, എന്നാൽ ഇത് ആശങ്കയ്ക്ക് കാരണമല്ല,” എന്നു  മന്ത്രാലയം ഊന്നിപ്പറഞ്ഞു. “എപ്പിഡെമിയോളജിക്കൽ സൂചകങ്ങളും മാനദണ്ഡങ്ങളും കുവൈറ്റിലെ നിലവിലെ സാഹചര്യത്തിന്റെ സൂസ്ഥിരതയെ സൂചിപ്പിക്കുന്നതായി  ചൂണ്ടിക്കാട്ടി. "കൊറോണ വൈറസ് തടയുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും അതേപടി തുടരുന്നു" എന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. വൈറസിനെതിരായ വാക്സിനേഷൻ പൂർത്തിയാക്കാൻ  പൊതുജനങ്ങളെ ആഹ്വനം ചെയ്തു  (KUNA)

രോഗലക്ഷണങ്ങൾ ഉള്ളവർ വ്യക്തിഗത അകലവും ശുചിത്വവും പാലിക്കുന്നത് നന്നായിരിക്കും .അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യ സഹായം തേടാവുന്നതാണ് ,

CJ