റിയൽ എസ്റ്റേറ്റ് തട്ടിപ്പു , പ്രതികൾക്ക് 10 വർഷം കഠിന തടവും 3 മില്ലിൻ KD പിഴയും

Oct 27, 2022 - 01:34
Oct 29, 2022 - 20:56
 13
റിയൽ എസ്റ്റേറ്റ് തട്ടിപ്പു , പ്രതികൾക്ക് 10 വർഷം കഠിന തടവും 3 മില്ലിൻ KD പിഴയും

 ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ക്രിമിനൽ കോടതി അടുത്തിടെ വിധി പുറപ്പെടുവിച്ചു, കമ്പനിയുടെ ഇറാഖി  മാനേജർക്ക് 10 വർഷം തടവും കുവൈറ്റ് ഭാര്യയ്ക്കും സഹോദരനും അഞ്ച് വർഷം വീതം തടവും കൂടാതെ 3 മില്യൺ കെഡി പിഴയും.ചുമത്തി . വാണിജ്യ മന്ത്രാലയത്തിന്റെ  ലൈസൻസുള്ള എക്സിബിഷനുകൾ മുഖേന ഖൈറാൻ തടി വീടുകളുടെ  വിൽപ്പനതട്ടിപ്പിനു ആയിരകണക്കിന് കുവൈറ്റി പൗരന്മാരും  ഇരയായന്ന് , അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

പ്രതികൾക്ക് ഭൂമിയില്ലെന്നും ലൈസൻസില്ലാതെയാണ് ബംഗ്ലാവുകൾ നിർമ്മിച്ചതെന്നും വ്യാജ ലൈസൻസ് ഉപയോഗിച്ചാണ് വൈദ്യുതി എത്തിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി കേസ് ഫയൽ പറയുന്നു.  

റിയൽ എസ്റ്റേറ്റ് എക്സിബിഷനുകൾ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കണം അഭിഭാഷകൻ അലി അൽ-അലി പറഞ്ഞു