മസാജ് പാർലറുകളിൽ റെയ്ഡ്

Dec 6, 2022 - 16:24
Dec 6, 2022 - 16:44
 41
മസാജ് പാർലറുകളിൽ റെയ്ഡ്

കുവൈറ്റ് സിറ്റി : കഴിഞ്ഞ വാരാന്ത്യത്തിൽ സാൽമിയയിലെ  മസാജ് പാർലറുകളിൽ ആഭ്യന്തര മന്ത്രാലയവും, മുനിസിപ്പാലിറ്റിയും,പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ചേർന്ന് റെയ്ഡ് നടത്തി. മണിക്കൂറിന് 10kd മുതൽ 30kd വരെ നിരക്കിൽ ക്ലയന്റുകൾക്ക് സ്വകാര്യ മുറിയിൽ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് 18 ഏഷ്യൻ സ്വവർഗാനുരാഗികളെ അറസ്റ്റ് ചെയ്തു.

മസാജ് പാർലറിനുള്ളിൽ നടത്തിയ റെയ്ഡിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്ന കിടപ്പുമുറികൾ കണ്ടെത്തി.  ഉപഭോക്താക്കളെ  വശീകരിച്ചു നിയമവിരുദ്ധ  സേവനങ്ങൾ  നൽകുന്നതിൽ 18 ഏഷ്യൻ പ്രവാസികൾ കുടുങ്ങിയതായി അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡിനിടെ എക്സിറ്റ്, എൻട്രി പോയിന്റുകൾ അടച്ചുള്ള  പരിശോധന യിൽ ആർക്കും രക്ഷ പെടാൻ കഴിഞ്ഞില്ല .

ഏഷ്യക്കാർ ട്രാൻസ്‌ജെൻഡറായി വേഷം മാറി സ്ത്രീകളുടെ വസ്ത്രങ്ങളും വിഗ്ഗും ധരിച്ച് മുഖത്ത് മേക്കപ്പ് ചെയ്തിരുന്നു . പാർലറുകളിൽ നിന്ന് ഗുളികകളും കാലാവധി കഴിഞ്ഞ ക്രീമുകളും കണ്ടെത്തി. ഇവരുടെ ഐഡി കാർഡ് പരിശോധിച്ചപ്പോൾ മസാജ് ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള സർട്ടിഫിക്കറ്റുകളോ ഹെൽത്ത് കാർഡുകളോ ഇല്ലെന്ന് കണ്ടെത്തി. ചിലർക്ക് രോഗ ലക്ഷണങ്ങൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തി .

അറസ്റ്റിലായ എല്ലാവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു, അവരെ രാജ്യത്ത് നിന്ന് നാടുകടത്തും. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് മസാജ് പാർലറുകൾ സീൽ ചെയ്തിട്ടുണ്ടെങ്കിലും, ഭാവിയിൽ ഒരു തൊഴിലാളിയെയും കുവൈറ്റിലേക്ക് കൊണ്ടുവരുന്നത് സ്പോൺസർമാരെ തടയുകയും അവരുടെ ഫയലുകൾ ക്ലോസ് ചെയ്യുകയും  ചെയ്യും.

കടപ്പാട് :-അറബ് ടൈസ് 

CJ