16 മലയാളികളും ജയിൽ മോചിതർ ആയി.

Oct 4, 2023 - 18:41
Oct 4, 2023 - 18:44
 116
16 മലയാളികളും ജയിൽ മോചിതർ ആയി.

കുവൈത്ത്‌ സിറ്റി:/10/2023,

 *തടവിൽ  കഴിഞ്ഞ 60 ഓളം പേർക്ക് മോചനം* .

 *തടവിലാക്കപ്പെട്ടവരുടെ ആശ്രിതർ ആഭ്യന്തര മന്ത്രിയോട്  നേരിട്ട് നടത്തിയ അപേക്ഷയിലാണ് നടപടി* 

കുവൈത്തിൽ കഴിഞ്ഞ മൂന്നാഴ്ചയിൽ അധികമായി തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 60 ആരോഗ്യ പ്രവർത്തകരെയും വിട്ടയക്കാൻ തീരുമാനിച്ചു . ഇവരിൽ34 ഇന്ത്യക്കാരിൽ 19 പേർ മലയാളി നഴ്‌സുമാരാണ് .നഴ്‌സുമാരിൽ 5 പേർ മുലയൂട്ടുന്ന അമ്മമാരായിരുന്നു. ഒരാളുടെ കുട്ടിക്ക് ഒന്നരമാസം മാത്രമാണ് പ്രായമുള്ളത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി ജയിലിൽ എത്തിക്കുന്നതിനായി മാത്രം കുവൈത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

പ്രഥമ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിൽ മൂലമാണ് ഇന്ന് ഉച്ചയോടെ തടവിൽ കഴിയുന്ന 60 പേരെയും വിട്ടയക്കാൻ തീരുമാനമായത്.

തടവിലാക്കപ്പെട്ടവരുടെ ആശ്രിതർ മക്കളോടൊപ്പം ഇന്നലെ വൈകുന്നേരം ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തുള്ള മസ്ജിദിൽ വെച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തി തങ്ങളുടെ ആവലാതി ബോധിപ്പിച്ചിരുന്നു

. പരാതികൾ ശ്രദ്ധാപൂർവ്വം കേട്ട ശേഷം  അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് മുഴുവൻ പേരെയും വിട്ടയക്കാനുള്ള നടപടി കൈകൊള്ളാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇന്ന് അവരുടെ താമസ രേഖകളുമായി ഫർവാനിയയിലുള്ള താമസ കാര്യ വിഭാഗത്തിൽ എത്താൻ ആവശ്യപ്പെട്ടു.

 രേഖകൾ പരിശോധിച്ച ശേഷം ഇവരുടെ മോചനത്തിനുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞു തടവിൽ കഴിയുന്ന മുഴുവൻ പേരേയും തിരികെ വിട്ടയക്കുകയും ചെയ്തു. വിഷയത്തിൽ നേരത്തെ കേരളത്തിൽ നിന്നുള്ള MP യും,കേന്ദ്ര മന്ത്രിയും ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഒക്ടോബർ മാസം 12 നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ആണ് ഇവർ പിടിയിൽ ആയതു.ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് മറ്റുള്ളവർ. ഇവരിൽ പലരും 3 വർഷം മുതൽ 10 വർഷം വരെയായി ഇവിടെ തന്നെ ജോലി ചെയ്യുന്നവരാണെന്ന് പറയുന്നു .ഇറാനി പൗരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ക്ലിനിക്ക്.  പിടിയിലായ മലയാളി നഴ്‌സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് തന്നെയാണ്ജോലി ചെയ്യുന്നതെന്നു നേരത്തെ തന്നെ ബന്ധുക്കൾ കുവൈറ്റ്‌ മലയാളിയോട് പറഞ്ഞിരുന്നു . ഇവർ എല്ലാവർക്കും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽതന്നെ ഉള്ളവരുമാണ്.

മനസികമായി തളർന്നിരിക്കുന്ന കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും ഇ തീരുമാനം വലിയ ആശ്വാസമായി. നാട്ടിലുള്ള ബന്ധുക്കളും വളരെ ആശങ്കയിൽ ആയിരുന്നു.

ഒക്ടോബർ 21നു മെഹബുള്ളയിൽ നിന്നും പിടിക്കപ്പെട്ട ബദർമുള്ള കമ്പനിയിലെ എയർ കണ്ടീഷൻ മെക്കാനിക്ക് ആയ ബിനീഷ് ബാബുവിന്റെ മോചനം സാധ്യമായില്ല. റാന്നി- പെരുനാട് മമ്പാറ സ്വദേശിയായ ബിനീഷിന് ഒരു വയസു കഴിഞ്ഞ ഒരു കുഞ്ഞുണ്ട്. കുഞ്ഞിനെ നേരിട്ട് കണ്ടിട്ടില്ലെന്നു ബിനീഷിന്റെ ബന്ധുക്കൾ കുവൈറ്റ്‌ മലയാളിയോട് പറഞ്ഞു. വൈകുന്നേരം വീട്ടിലേക്ക് ഫോൺ ചെയ്തു പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ ബിനീഷ് ഫ്ലാറ്റ് സമീപം നിന്ന് ഫോൺ ചെയ്തതായി കണ്ടവരുണ്ട്. പിന്നീട്  ദിവസങ്ങളോളം ബിനീഷ്നെ കുറിച്ച് അറിവില്ലായിരുന്നു. പിന്നീടാണ് പോലീസ് കസ്റ്റഡിയിലുള്ള വിവരം അറിഞ്ഞത് 

ബിനിഷിന്റ മോചനത്തിനായുള്ള ശ്രമം തുടരുന്നു.

JM