ഇന്ത്യൻ വിമാന യാത്രക്കാർക്കുള്ള പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു.

Nov 22, 2022 - 08:03
Nov 22, 2022 - 09:19
 191
ഇന്ത്യൻ വിമാന യാത്രക്കാർക്കുള്ള  പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു.

ന്യൂ ഡൽഹി :-കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വരുന്ന വിമാന യാത്രികർക്ക്  എയർ സുവിധ  പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലന്നു കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം(MoHFW ) പുറപ്പെടുവിച്ച വിജ്ഞാപനം  അനുസരിച്ച് പുതുക്കിയ നിർദേശങ്ങൾ 2022 നവംബർ 22 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

 കോവിഡ് പാന്റമിക്   സമയത്താണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം എയർ സുവിധ  എന്ന സംവിധാനം ഒരുക്കിയത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു 2021 nov.21നു self declaration form എന്ന സംവിധാനം ഒരുക്കിയത് 

 എന്നാൽ ഇപ്പോൾ രാജ്യം മെച്ചപ്പെട്ട ആരോഗ്യസ്ഥിതി കൈവരിച്ചതിനാൽ ജനജീവിതം സാധാരണഗതിയിലേക്ക് ആയിട്ടുണ്ട്.

എന്നാൽ ഹോട്ടൽ മേഖലയുടെ വളർച്ചയ്ക്ക് തടസ്സമാകാതിരിക്കാൻ  ഇൻ ബൗണ്ട് യാത്രക്കാർക്കായി ഓൺലൈൻ എയർ ഫോം ആയ എയർ സുവിധ  നിർബന്ധമായും ഫയൽ ചെയ്യുന്നത് പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞമാസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട്കൾ ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിക്കുന്ന വസ്തുത സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ അസോസിയേഷൻ ബോധിപ്പിച്ചതായി പ്രസ്താവനയിൽ പറയുന്നു. ഇ സാഹചര്യത്തിലാണ് മന്ത്രലയം പുതിയ തീരുമാനം കൈകൊണ്ടത് .

 വിമാനയാത്രകൾക്ക് മാസ്ക് നിർബന്ധമല്ല, എന്നാൽ വിമാനത്തിനുള്ളിൽ യാത്രക്കാർ മാസ്ക്  ഉപയോഗിക്കണമെന്നും ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

 യാത്രക്കാർ കോവിഡ് 19 നെതിരെയുള്ള വാക്സിനേഷൻ അംഗീകൃത ഷെഡ്യൂൾ അനുസരിച്ച് പൂർണമായും എടുക്കേണ്ടതാണ്.

 സാമൂഹിക അകലം പാലിക്കേണ്ടതാണ്

 എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും തെർമ്മൽ സ്ക്രീനിംഗ് പരിശോധന നടത്തും, അതിനായി ആരോഗ്യ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

സ്ക്രീനിങ് സമയത്ത് രോഗലക്ഷണം ഉണ്ടെന്ന് കണ്ടെത്തുന്ന യാത്രക്കാരെ ഉടൻതന്നെ ഹെൽത്ത് പ്രോട്ടോകോൾ അനുസരിച്ച് നിയുക്ത മെഡിക്കൽ  പരിശോധനയ്ക് വിധേയമാക്കും.

 എല്ലാ യാത്രക്കാരും രാജ്യത്ത് എത്തിയശേഷം അവരുടെ ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കേണ്ടതാണ്.

  കോവിഡ് 19  ലക്ഷണങ്ങൾ പ്രകടമാകുന്നവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയോ  ഹെൽപ്പ് ലൈൻ നമ്പർ ആയ 1075 ൽ വിളിച്ചറിയിക്കേണ്ടതുമാണ്.

 വിമാനത്തിനുള്ളിൽ മാസ്ക്  ധരിക്കുന്നത് അഭികാമ്യമാണ്. സാമൂഹിക അകലം തുടങ്ങിയ മുൻകരുതുകൾ എല്ലാ ഗമനാഗമന  സ്ഥലങ്ങളിലും ഫ്ലൈറ്റുകളിലും പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

 യാത്രയ്ക്കിടയിൽ കൊറോണ വൈറസിന്റെ രോഗ ലക്ഷണം ഉള്ള യാത്രക്കാരെ സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് മാറ്റുന്നതാണ്.

 ഇന്ത്യയിൽ തിങ്കളാഴ്ച 406 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,46,69,421, നിലവിലെ  സജീവസുകൾ 6402. ഇത് ആകെ സജീവ കേസുകളുടെ0.01%ആണ്. കോവിഡ് 19 ദേശീയ റിക്കവറി റേറ്റ് 98.80% ആയി ഉയർന്നു.