റോയൽ എയർഫോഴ്സിന്റെ റെഡ് ആരോ പ്രകടനം നടത്തി

Nov 21, 2022 - 17:18
Nov 26, 2022 - 01:05
 20
റോയൽ എയർഫോഴ്സിന്റെ റെഡ് ആരോ പ്രകടനം നടത്തി

കുവൈററ്സിറ്റി: -റെഡ് ആരോ കുവൈറ്റിലേക്കു  മടങ്ങുന്നതിന്റെ സൂചനയായി ഇന്ന് വൈകുന്നേരം 3.45 മുതൽ കുവൈറ്റ് ടവറിനും ഗ്രീൻ ഐലൻഡിനും മധ്യേയുള്ള തീരപ്രദേശങ്ങളിൽ വർണ്ണങ്ങൾ വാരിവിതറി ആകാശത്തിൽ മിന്നുന്ന  പ്രകടനങ്ങൾ കാഴ്ചവച്ചു.

 റോയൽ എയർ ഫോഴ്സിന്റെ (RAF )എയ്റോബാറ്റിക് ടീമാണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത്. ചുവന്ന നിറത്തിലുള്ള വിമാനങ്ങൾ ഡൈമൺ ഹെഡ് ഫോർമേഷനിൽ ആയിരുന്നു മുന്നേറ്റം നടത്തിയത്. ചുവന്ന വിമാനങ്ങളിൽ  അസ്തമയ സൂര്യൻറെ കിരണങ്ങളേറ്റപ്പോൾ  തീ പന്തം  പായുന്ന പ്രതീതി കാണികളെ ആവേശഭരിതരാക്കി . 

 റോയൽ എയർ ഫോഴ്‌സ് അയറോബാറ്റിക് ടീം ആയ റെഡ് ആരോ ലോകത്ത്തിലെ  തന്നെ മികച്ച എയറോബാറ്റിക് ടീമുകളിൽ ഒന്നാണ് .വേഗത,ചടുതലാ ,കൃത്യത ഇവയാണ് ഇവരുടെ മുഖ മുദ്ര .വിവിധ സ്രെണിയിൽ പെട്ട ഹോക് ഫാസ്റ്റ് ജെറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള മുൻ നിരക്കാരായ പ്രവർത്തി പരിചയമുള്ള പൈലറ്റുമാർ ,എൻജിനീയർമാർ ,മറ്റു സപ്പോർട് സ്റ്റാഫ് എന്നിവർ ഒരുമിച്ചുള്ള പ്രവർത്തന വൈവിധ്യം ഇവരുടെ പ്രകടനങ്ങൾക്ക് കരുത്തേകുന്ന .

വാഡിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലിങ്കൺഷെയറിലെ RAF  redarrow ടീമിൻറെ അൻപത്തി എട്ടാമത് സീസണിൽ 2022 ന്റെ തുടക്കത്തോടെ  57 രാജ്യങ്ങളിലായി 5000ത്തോളം  ഡിസ്‌പ്ലൈകൾ പൂർത്തിയാക്കി .1965 മുതലാണ് റെഡ് ആരോ  പ്രദര്ശനം തുടങ്ങിയത് ,Diamond Nine  ഷേയ്പ്പ്  ആണ് ട്രേഡ് മാർക്ക് . ക്ലോഡ്സ്ഡ് ഫോർമേഷനിലും ഇതേ രീതിയാണ് പിന്തുടരുന്നത് .

4.10ഓടെ തെളിഞ്ഞ നീലാകാശത്തിൽ കുവൈറ്റിനോടുള്ള സ്നേഹസൂചകമായി(I Love ) എന്നു പ്രഖ്യാപിച്ചുകൊണ്ട് ചുവന്ന കഴുകന്മാർ വിതാനം ഒഴിഞ്ഞു.. 2017 സെപ്റ്റംബർ മാസത്തിലായിരുന്നു റെഡ് ആരോയുടെ കഴിഞ്ഞ പ്രകടനം നടത്തിയത്.

ചിത്രങ്ങൾ -കുവൈറ്റ് മലയാളി .