ഈജിപ്ഷ്യൻ പോലീസിനു നേരെയുണ്ടായ ആക്രമണത്തിൽ കുവൈറ്റ്‌ അപലപിച്ചു.

Jan 1, 2023 - 17:04
Jan 2, 2023 - 12:02
 27
ഈജിപ്ഷ്യൻ പോലീസിനു നേരെയുണ്ടായ ആക്രമണത്തിൽ കുവൈറ്റ്‌ അപലപിച്ചു.

കുവൈറ്റ്: ഈജിപ്തിലെ വടക്കുകിഴക്കൻ ഗവർണറേറ്റായ ഇസ്മയിലിയയിലെ സുരക്ഷാ ചെക്ക് പോയിന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർക്ക്പ  രിക്കുകൾക്കും ഇടയാക്കിയ സംഭവത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

അക്രമത്തിനും ഭീകരതയ്ക്കുമെതിരായ കുവൈത്തിന്റെ നിലപാട് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി , ഈ ഭീകരപ്രവർത്തനത്തിന് എതിരായി കുവൈറ്റ് ഈജിപ്തിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.court. K Times.