ചൈനയിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം.

ചൈനയിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം.

Jan 2, 2023 - 12:00
 25
ചൈനയിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം.

ചൈനയിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയില്‍ തുടരുമ്പോഴും ചൈനയിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെ വെളിച്ചത്തിൽ പല രാജ്യങ്ങളും പ്രഖ്യാപിച്ചതിന് സമാനമായ മുൻകരുതൽ നടപടികള്‍ തന്നെയാകും കുവൈത്തും സ്വീകരിക്കുക. 

കൊവിഡ് പിസിആര്‍ പരിശോധന ഏര്‍പ്പെടുത്തുന്നത്, രാജ്യത്തേക്ക് വരുന്നതിന് മുമ്പുള്ള 48 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ ഫലം, വന്ന ശേഷമുള്ള പരിശോധന തുടങ്ങിയ ശുപാർശകളാണ് ആരോഗ്യ വിഭാഗം മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുള്ളത്.

ഇന്നലെ വരെ 12 രാജ്യങ്ങൾ ചൈനയിൽ നിന്ന് വരുന്നവർക്ക് നിബന്ധനകള്‍ കൊണ്ട് വന്നിട്ടുണ്ട്.

കൊവിഡ് 19 നെഗറ്റീവായി എന്നുള്ള പരിശോധന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുകയോ അല്ലെങ്കില്‍ പരിശോധനയ്ക്ക് വിധേയരാകുകയോ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്.