ഗാന്ധി സ്മൃതി പ്രവർത്തകർ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

Feb 1, 2023 - 07:42
 11
ഗാന്ധി സ്മൃതി പ്രവർത്തകർ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

കുവൈത്ത്-മഹാത്മാഗാന്ധിയുടെ 75 ആം രക്തസാക്ഷിത്വ ദിനാചരണം ഗാന്ധി സ്മൃതി കുവൈറ്റിന്റെ നേതൃത്വത്തിൽ സാൽമിയ സൂപ്പർ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. മഹാത്മജിയുടെ ചിത്രത്തിൽ ആരമണിച്ച് പുഷ്പാർച്ച നടത്തിയും ആണ് ഗാന്ധി സ്മൃതി കുവൈത്തിന്റെ പ്രവർത്തകർ മഹാത്മജിയെ സ്മരിച്ചത്.

ഗാന്ധി സ്മൃതിയുടെ പ്രസിഡണ്ട് പ്രജോത് ഉണ്ണിയുടെ അധ്യക്ഷതയിൽ മധു മാഹി സ്വാഗതമാശംസിച്ചു ആദരണീയനായ ഹമീദ് കേളോത്ത് രക്തസാക്ഷിത്വ ദിനാചരണവും2023 വർഷത്തെ മെമ്പർഷിപ്പ് റോമി ലാക്ക് ജോസിന് നൽകിക്കൊണ്ട് ഉദ്ഘാടനവും നിർവഹിച്ചു

മഹാത്മജിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്( കൊല്ലം ജില്ലയിലെ പത്തനാപുരത്തുള്ള ഗാന്ധിഭവൻ ആശ്രമ കേന്ദ്രത്തിലെ ആയിരത്തി മുന്നൂറോളം വരുന്ന സഹോദരങ്ങൾക്ക് സ്നേഹവിരുന്ന് നൽകി.അഖിലേഷ് മാലൂർ നന്ദിയും രേഖപ്പെടുത്തി