ജസീറ എയർവേയ്സിന് ട്രാക്ക്(TRAK) സ്വീകരണം നൽകി

Nov 2, 2022 - 07:11
Nov 2, 2022 - 07:34
 13
ജസീറ എയർവേയ്സിന്  ട്രാക്ക്(TRAK)  സ്വീകരണം നൽകി

കുവൈത്ത് സിറ്റി: തിരുവനന്തപുരത്തേയ്ക്ക് ജസീറയുടെ ആദ്യ വിമാനം കുവൈറ്റിൽ നിന്നും നേരിട്ട് തിരുവനന്തപുരത്തേയ്ക്ക് ഇന്ന് പുറപ്പെട്ടു.

 

തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) നിരന്തരമായുള്ള ഇടപെടലും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രോഹിത് രാമചന്ദ്രന്റെയും ശ്രമഫലമായി 2022 oct 30 വൈകുന്നേരം 6:35 ന് 115 യാത്രക്കാരുമായി പറന്ന് ഉയർന്നു.

ജസീറ എയർവേയ്സിന്റെ മാനേജ്മെന്റ് ക്ഷണ പ്രകാരം ട്രാക്കിന്റെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ  പി.ജി.ബിനു(ചെയർമാൻ), എം. എ. നിസ്സാം(പ്രസിഡന്റ്),കെ.ആർ. ബൈജു(ജനറൽ സെക്രട്ടറി), ശ്രീരാഗം സുരേഷ്(വൈസ് പ്രസിഡന്റ്), മോഹന കുമാർ(ട്രഷറർ), ആർ. രാധാകൃഷ്ണൻ(സെക്രട്ടറി), ജയകൃഷ്ണ കുറുപ്പ് (ഉപദേശക സമിതി അംഗം),കെ.പി.സുരേഷ് (ഉപദേശക സമിതി അംഗം), ഹരിപ്രലസാദ്(എക്സിക്യൂട്ടീവ് അംഗം) എന്നിവർ ചേർന്ന്

 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 5 ൽ വച്ച് കേബിൻ ക്രൂ അടക്കം ഉള്ളവർക്ക് ഗംഭീര സ്വീകരണം നൽകി.

ജസീറ എയർവേയ്സ് റീജണൽ മാനേജർ സച്ചിൻ നെഹേക്ക് ട്രാക്കിന്റെ സ്നേഹോപഹാരം പ്രസിഡന്റ് എം.എ.നിസ്സാം കൈമാറി.

സച്ചിൻ നെഹേ മറുപടി പ്രസംഗം നടത്തി.