ഇന്നു കേരള പിറവി.......

Oct 31, 2022 - 22:53
Oct 31, 2022 - 23:31
 11
ഇന്നു കേരള പിറവി.......

കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയും, തിരുനെൽവേലിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവും തെങ്കാശിത്താലൂക്കുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശിസംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,അതേസംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ പ്രദേശങ്ങൾചേർത്ത്, ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപീകൃതമായി.

എല്ലാ വായനക്കാർക്കും കുവൈറ്റ് മലയാളി ഓൺലൈൻ ന്യൂസിന്റെ ആശംസകൾ നേരുന്നു