സ.കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനസമുദ്രം

Oct 2, 2022 - 11:15
Oct 2, 2022 - 14:45
 23
സ.കോടിയേരി ബാലകൃഷ്ണന്   അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനസമുദ്രം

  ചിറ്റാർ ജോസ് 

മുഖ്യമന്ത്രി തലശേരി ടൌൺ ഹാളിൽ എത്തി ചേർന്നു,  

13 ഇടത്തു പൊതു ദർശനം ഉണ്ടാകും,

സംസ്കാരം നാളെ മൂന്ന് മണിക്ക്  പയ്യമ്പടത്തു നടക്കും.

കേരളത്തിലെ സി.പി.ഐ (എം) നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ (69)2022 ഒക്ടോബർ 1 തീയതി രാത്രി തമിഴ്നാട്ടിലെ ചെന്നൈയിൽ  വച്ചു നിര്യാതനായി,  പൊളിറ്റ് ബ്യൂറോ അംഗവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാ യിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേ ളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഐ (എം)ന്റെ സംസ്ഥാന സെക്രട്ടറിയായി.            2018 ഫെബ്രുവരി 26ന്  സിപിഐ (എം)ന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിൽ   സിപിഐ (എം)ന്റെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.. 

  കോടിയേരിയിലെ ജൂനിയർ ബേസിൿ സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നു സ്കൂൾ വിദ്യാഭ്യാസവും  , മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസവും    തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.ഏ.  ബിരുദപഠനവും  പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ്   കെ.എസ്.എഫിന്റെ  യൂണിറ്റ് സ്കൂളിൽ ആരംഭിക്കു ന്നതും അതിന്റെ സെക്രട്ടറിയാകുന്നതും 

1971ൽ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങൾ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാ നുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ പങ്കാളിയായി 

അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോ ളം മിസ (MISA) തടവുകാരനായി  ജയിൽശിക്ഷ അനുഭവിച്ചു .

1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി.

 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തിൽ  പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു .1990 -1995 വരെ സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി   പ്രവർത്തിച്ചിരുന്നു .

1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയായി തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഐ(എം) പാർട്ടി കോൺഗ്രസിൽ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർട്ടി കോൺഗ്രസിലാണ് അദ്ദേഹം സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായി നിയമിതനായതു . 2015ലും 2018 ലും  കോടിയേരി ബാലകൃഷ്ണനെ സിപിഐ(എം) ന്റെ കേരളസംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു.  

  തലശ്ശേരിയ്ക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പും  നാരായണി യമ്മയുമായിരുന്നു മാതാപിതാക്കൾ .   1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണന്റെ ജനനം . സിപിഐ(എം) നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ്. ആർ. വിനോദിനിയാണ് ഭാര്യ. 

മക്കൾ ബിനോയ്(കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ 1998 മുതൽ), ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സി.പി.ഐ.എം. സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ദീർഘ നാളായി  കാൻസർരോഗ ചികിത്സയിലായിരുന്ന  അദ്ദേഹം 2022 ഒക്ടോബർ 1 ന് ചെന്നൈയിലെ (തമിഴ്നാട്) അപ്പോളോ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

സഖാവ് കോടിയേരിയുടെ ഭൗതിക ശരീരം നാളെ (3 -10 -2022 ) രാവിലെ 10 മണിയോട് അഴീക്കോട് പൊതുദര്ശനത്തിന് ശേഷം വൈകുന്നേരം 3 മണിയോടെ EK നായനാർ ഉൾപ്പടെയുള്ള നേതാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യമ്പടത്തുള്ള  ശ്മശാനത്തിൽ  ഔദ്യോഗിക ബഹുമതികളോട് കുടി സംസ്കരിക്കും .