രക്തസാക്ഷി പ്രിയദർശനി ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലികൾ

Oct 31, 2022 - 10:27
Oct 31, 2022 - 13:30
 36
രക്തസാക്ഷി  പ്രിയദർശനി ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലികൾ
രക്തസാക്ഷി  പ്രിയദർശനി ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലികൾ
രക്തസാക്ഷി  പ്രിയദർശനി ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലികൾ
രക്തസാക്ഷി  പ്രിയദർശനി ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലികൾ
രക്തസാക്ഷി  പ്രിയദർശനി ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലികൾ

imagecredited-TH 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി, മറ്റ് മുതിർന്ന പാർട്ടി നേതാക്കളും ഇന്ദിരാഗാന്ധിയുടെ സ്‌മൃതി മണ്ഡപമായ ശക്തി സ്ഥലിൽ എത്തി  പുഷ്പാർച്ചന നടത്തി

ഇന്ത്യയുടെ ആദ്യ വനിതാപ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അവരുടെ രക്തസാക്ഷിത്വ ദിനത്തിൽ എന്റെ ആദരാഞ്ജലികൾ. , ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ ,അത് കൃഷിയോ, സമ്പദ്‌വ്യവസ്ഥയോ സൈനിക ശക്തിയോ ഏതും ആകട്ടെ ഇന്ദിരയുടെ സംഭാവന സമാനതകളില്ലാത്തതാണ്," ഖാർഗെ ട്വീറ്റിൽ പറഞ്ഞു.  

മുത്തശ്ശി, അങ്ങയുടെ സ്നേഹവും മൂല്യങ്ങളും ഞാൻ ഹൃദയത്തിൽ വഹിച്ചുകൊണ്ടു മുന്നോട്ടു പോകും ,. സ്വന്ത  ജീവൻ ബലിയർപ്പിച്ച ഇന്ത്യയെ ശിഥിലമാകാൻ  ഞാൻ അനുവദിക്കില്ല,"  രാഹുൽ ഗാന്ധി   ട്വീറ്റിൽകുറിച്ചു .

ഒക്ടോബർ 31, 1984 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരയ്ക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റിൽ കാവൽ നിന്നിരുന്ന അംഗരക്ഷകരിൽനിന്നാണ് വെടിയേറ്റത്  അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഈ ക്രൂരകൃത്യം ചെയ്തതിനുശേഷം ഇരുവരും തങ്ങളുടെ ആയുധങ്ങൾ വലിച്ചെറിഞ്ഞു. എനിക്കു ചെയ്യാൻ കഴിയുമായിരുന്നത് ഞാൻ ചെയ്തു, നിങ്ങൾ എന്താണോ ചെയ്യുവാനാഗ്രഹിക്കുന്നത് അത് നിങ്ങൾക്കു ചെയ്യാം എന്ന് ബിയാന്ത് സിങ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികൾ ഓർമ്മിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്ദിരയുടെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി. ഇന്ദിരയുടെ മരണത്തെത്തുടർന്ന് മൂത്തമകൻ രാജീവ് പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനുശേഷം നവംബർ 3ന് സംസ്കരിച്ചു. ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥൽ എന്നറിയപ്പെടുന്നു.