കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനകള്‍ പുറപ്പെടുവിക്കും
കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനകള്‍ പുറപ്പെടുവിക്കും
/sathyam/media/post_attachments/g1M1AFmAgYfnPrbshPZO.jpg)
കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അവസാനത്തോടെ ആഭ്യന്തര മന്ത്രാലയം പുതിയ നിബന്ധനകള്‍ പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുടുംബ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് താല്‍ കാലികമായി നിര്‍ത്തി വെച്ചിരിക്കുയണ് .
കുടുംബ വിസകള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ പുനഃപരിശോധിക്കുന്നതിനും സന്ദര്‍ശകരായി എത്തുന്നവര്‍ സന്ദര്‍ശക കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി കഴിയുന്നത് തടയുന്നതിനുമായി ലക്ഷ്യമിട്ടു കൊണ്ട് ആഭ്യന്തര മന്ത്രി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇവ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള തീരുമാനം ഈ വര്‍ഷം ഡിസംബറോടെ പുറപ്പെടുവിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സംവിധാനം ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ ഇവ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഒരു പ്രത്യേക കാര്‍ഡ് അനുവദിക്കുവാനും സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുവാനുമുള്ള വ്യവസ്ഥകള്‍ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.
മകന്‍, മകള്‍, മാതാ പിതാക്കള്‍ , 16 വയസ്സിന് മുകളില്‍ പ്രായമുള്ള മക്കള്‍ എന്നിങ്ങനെ സന്ദര്‍ശകരായി എത്തുന്ന എല്ലാവര്‍ക്കും പുതിയ സംവിധാനം ബാധകമാക്കും. എന്നാല്‍ അപേക്ഷകന്റെ സഹോദരനോ സഹോദരിക്കോ വിസ അനുവദിക്കില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 500 ദിനാര്‍ വരെയായി ഉയരുമെന്നതാണ് പുതിയ സംവിധാനത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ എന്നും പത്രം സന്ദര്‍ശന കാലയളവ് പരമാവധി ഒരു മാസമായിരിക്കുകയും സന്ദര്‍ശക വിസ ഫീസ് നിരക്കില്‍ 100 ശതമാനം വര്‍ദ്ധനവ് വരുത്തുകയും ചെയ്യും.
സന്ദര്‍ശന കാലയളവ് അവസാനിച്ച ഉടന്‍ തന്നെ സന്ദര്‍ശകന്‍ രാജ്യം വിടുമെന്ന് അപേക്ഷകന്‍ സത്യവാങ് മൂലം സമര്‍പ്പിക്കണം. കാലാവധി കഴിഞ്ഞിട്ടും സന്ദര്‍ശകന്‍ തിരിച്ചു പോയില്ലെങ്കില്‍ അപേക്ഷ സമര്‍പ്പിച്ചയാള്‍ നിയമപരവും സാമ്പത്തികപരവും ഭരണപരവുമായ ഉത്തരവാദിത്തങ്ങള്‍ക്ക് ബാധ്യസ്ഥന്‍ ആയിരിക്കുകയും ചെയ്യും.
മാത്രവുമല്ല, അപേക്ഷകന് സന്ദര്‍ശക വിസ നല്‍കുന്നതില്‍ ആജീവാനന്തകാല വിലക്ക് ഏര്‍പ്പെടുത്തുന്നതായിരിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.