ഷുവൈഖിൽ ഫർണിച്ചർ കടകളിൽ തീപിടിത്തം

ഷുവൈഖിൽ ഫർണിച്ചർ കടകളിൽ തീപിടിത്തം

Sep 30, 2023 - 09:12
 18
ഷുവൈഖിൽ ഫർണിച്ചർ കടകളിൽ തീപിടിത്തം

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫർണിച്ചർ തീപിടിത്തം. അ​ഗ്നിശമന സേനയുടെ അഞ്ച് ടീമുകൾ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് തീ അണയ്ക്കാനായതെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ മരപ്പണികൾ നടക്കുന്ന നിരവധി കടകളിൽ തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് അഞ്ച് ഫയർഫോഴ്‌സ് സംഘങ്ങളെ അപകടസ്ഥലത്തേക്ക് അയച്ചു.നാല് കടകളിലാണ് തീപിടിത്തമുണ്ടായതെന്ന് കണ്ടെത്തി ഉടൻ അ​ഗ്നിരക്ഷാ സംഘം രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ആർക്കും പരിക്കുകൾ ഏൽക്കാതെ തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചു. ജനറൽ ഫയർഫോഴ്‌സ് ഫോർ കോംബാറ്റ് സെക്ടർ ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ജമാൽ ബദർ, ക്യാപിറ്റൽ ഗവർണറേറ്റ് ഫയർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹൈഫ് എന്നിവരും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു.