മദ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ 17 പ്രവാസികൾ അറസ്റ്റിൽ
മദ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ 17 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: പ്രാദേശികമായി വാറ്റിയെടുത്ത മദ്യത്തിന്റെ നിർമ്മാണവും വിൽപ്പനയുമായി ബന്ധപ്പെട്ട 17 പ്രവാസികൾ അറസ്റ്റിൽ. തുടർച്ചയായി നടക്കുന്ന പരിശോധന ക്യാമ്പയിനുകളിലാണ് ഏഴ് വ്യത്യസ്ത കേസുകളിലായി ഇവർ പിടിയിലായത്. ഒരു രഹസ്യ പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്താനും അത് പൂട്ടിക്കാനും പരിശോധനയിലൂടെ കഴിഞ്ഞു. വാറ്റിയെടുക്കൽ ഉപകരണങ്ങൾ, ഇറക്കുമതി ചെയ്ത പാനീയങ്ങൾക്കുള്ള ലേബലുകൾ, കാർട്ടണുകൾ, ലഹരി വസ്തുക്കൾ നിറച്ച പാത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായി ഉൽപ്പാദിപ്പിച്ച ഏകദേശം 226 കുപ്പി മദ്യവും പിടിച്ചെടുത്തു. ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് പിടിച്ചെടുത്ത വസ്‌തുക്കളോടൊപ്പം പ്രതികളെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.