ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി :
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി മതേതര ദിനമായി ആചരിച്ചു .ചടങ്ങിൽ ഒ എൻ സി പി ജനറൽ സെക്രട്ടറി അരുൾരാജ് കെ വി സ്വാഗതം പറഞ്ഞു . ഒ എൻ സി പി കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.മതേതര പ്രതിജ്ഞ വൈസ് പ്രസിഡൻറ് പ്രിൻസ് കൊല്ലപ്പിള്ളി നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി അശോകൻ,വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ എന്നിവർ സംസാരിച്ചു എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു മണ്ണായത്ത് , ജോയിന്റ് ട്രഷറർ ശ്രീബിൻ എന്നിവരും അംഗങ്ങളും പങ്കെടുത്തു .തുടർന്ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരവും നടത്തി.മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജെറെമി & ഡേവീസ് ടീംമിനും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എഡ്ന & നേഹ ടീംമിനുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് ഒ എൻ സി പി കുവൈറ്റ് ട്രഷറർ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു