WINTER WONDERLAND പൊതു ജനങ്ങൾക്കു തുറന്നു കൊടുക്കും

Oct 20, 2022 - 23:06
Oct 21, 2022 - 00:54
 29
WINTER WONDERLAND  പൊതു ജനങ്ങൾക്കു തുറന്നു കൊടുക്കും

 CJ 

കുവൈറ്റ്:  ഷാബ് പാർക്കിലുള്ള വിന്റർ വണ്ടർലാൻഡ് ഈ വർഷം ഡിസംബർ 1 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ടൂറിസ്റ്റിക്  എന്റർപ്രൈസസ് കമ്പനി(TEC ) ചെയർമാൻ മുഹമ്മദ് അൽ സഖാഫ് അറിയിച്ചു. വിന്റർ  വണ്ടർലായിൽ  എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രവേശനം ഉണ്ടായിരിക്കും . സന്ദർശകർക്കായി  28 റൈഡുകൾ ഉണ്ട്, ഇവക്കു പുറമെ വിവിധ പരിപാടികൾക്കായി ഉതകുന്ന  1,200 പേർക്ക് ഇരിക്കാവുന്ന ഒരു തിയേറ്ററും പുതിയതായി സജ്ജമാക്കിയിട്ടുണ്ട് .

 ഫദേൽ അൽ-ദൗസരിയും നൗറ  അൽ-ക്വബാനി യും ഉൾപ്പെടുന്ന ടീമിൻറെ പ്രവർത്തന ഫലമായാണ് ഒരു വിനോദ സൗകര്യം നിർമ്മിക്കുന്നതിനുവേണ്ടി  ആ മേഖലയിൽ  വിദഗ്ധരായ ഒരു അന്താരാഷ്ട്ര കമ്പനിയുടെ സഹകരണത്തോട്   പ്രോജക്റ്റിന്റെ ആദ്യ പതിപ്പ് ആരംഭിക്കുന്നതിനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തിയത്   . ഇത് TEC യുടെയും സഹകരണത്തോടെയും വേഗത്തിൽ നടപ്പിലാക്കുവാൻ സാധിച്ചു . നാലു മാസങ്ങൾക്കുള്ളിൽ പൂർത്തിയായ ഇ  പദ്ധതി രാജ്യത്തെ വിനോദ മേഖലക്ക് ഒരു മാതൃക ആണ് .  

നിലവിൽ ഉപയോഗത്തിലില്ലാത്ത ഷാബ് പാർക്ക്  ഇത്തരമൊരു പരിപാടിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതിനാലാണ്  തിരഞ്ഞെടുത്തതെന്നു  TEC  ചെയർമാൻ മുഹമ്മദ് അൽ സഖാഫ് പറഞ്ഞു ,ജനങ്ങൾക്ക് ഉപകാരപ്രദമായ വികസന, വിനോദ പദ്ധതികൾ വേഗത്തിലാക്കാൻ അദ്ദേഹം നിർദേശം നൽകി. ഷാബ് പാർക്കിലെ  വിന്റർ വണ്ടർലാൻഡ് കുവൈത്തിലെ വിനോദ പ്രേമികൾക്കു ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നും   ധനകാര്യ മന്ത്രി അബ്ദുൾവഹാബ് അൽ റുഷൈദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിന്റെ ഫലമാണ് വിന്റർ വണ്ടർലാൻഡ് കുവൈറ്റ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നു എന്ന് സഖാഫ് പറഞ്ഞു.                                                       (cort.kuwait times)