.സംഘടനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ നാടുകടത്തും

Oct 28, 2022 - 06:03
Oct 28, 2022 - 09:30
 21
.സംഘടനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ നാടുകടത്തും

കുവൈറ്റ്: സുരക്ഷ വർധിപ്പിക്കാനും കലാപങ്ങളിലോ  മറ്റെന്തെങ്കിലും നിയമവിരുദ്ധ പെരുമാറ്റത്തിലോ പങ്കെടുക്കുന്ന പ്രവാസികളെ നാടുകടത്താനും ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ കുവൈറ്റ് ടൈംസിനോട് വെളിപ്പെടുത്തി. “നാടുകടത്തൽ കേസുകളിൽ മന്ത്രാലയത്തിൽ നിന്നോ അണ്ടർ സെക്രട്ടറിയിൽ നിന്നോ തീരുമാനം ആവശ്യമില്ല, കാരണം, പ്രത്യേകിച്ചും സമഗ്രമായ അന്വേഷണങ്ങൾക്ക് ശേഷം ഇത് നടപ്പിലാക്കുമ്പോൾ,”അ നിയമം മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമല്ല -  വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഹവല്ലി, മഹ്‌ബൗള, സാൽമിയ, അൽ-റിഗ്ഗെ മേഖലകളിൽ അക്രമ സ്വഭാവങ്ങളും അക്രമങ്ങളും വർധിച്ചതിനെ തുടർന്നാണ് ഈ നടപടി. നാടുകടത്തലിൽ കുവൈറ്റ് സന്ദർശിക്കുന്നതിൽ നിന്നുള്ള പൂർണ്ണ വിലക്ക് ഉൾപ്പെടും. ചില പ്രവാസികളെ (സൗജന്യമായി) യാത്രാ ചെലവുകൾക്ക് പണം നൽകാതെനാടുകടത്തും., നാടുകടത്തപ്പെടുന്നവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മുഴുവൻ ചെലവുകളുടെ ഉത്തരവാദിത്തം അവർ സ്വയം ഏറ്റെടുക്വേണ്ടിവരും ,. വൃത്തങ്ങൾ കൂട്ടിച്ചേർത്തു.         

 കഴിഞ്ഞദിവസം കാൽനട പാലം ഉപയോഗിച്ച മോട്ടോർ സൈക്കിൾ യാത്രക്കാരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. മിക്ക ഇടങ്ങളിലും മോട്ടോർ സൈക്കിൾ യാത്രക്കാർ തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാകും വിധം മേൽപ്പാലം   അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്ന്നു അധികാരികൾ സൂചിപ്പിച്ചു.

അവലംബം -kuwait times

-Chittar jose.