ആൾമാറാട്ടം നടത്തിയവർ പിടിക്കപ്പെട്ടു

Dec 1, 2022 - 19:38
Dec 2, 2022 - 01:41
 14
ആൾമാറാട്ടം നടത്തിയവർ പിടിക്കപ്പെട്ടു

കുവൈറ്റ് സിറ്റി, : പോലീസിനെ ആൾമാറാട്ടം നടത്തി വിവിധ മേഖലകളിൽ നിരവധി കവർച്ചകൾ നടത്തിയ നാലംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി 

സമാനമായ രീതിയിൽ , ഡിറ്റക്ടീവായി ആൾമാറാട്ടം നടത്തിയതിനും പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതിനും ക്രിമിനൽ രേഖകളുള്ള മറ്റൊരു മൂന്ന് പൗരന്മാരെ കാസേഷൻ കോടതി 10 വർഷം തടവിന് ശിക്ഷിച്ചതായി അൽ-സെയസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പോലീസുകാരായി ആൾമാറാട്ടം നടത്തൽ, പോലീസ് സ്‌റ്റേഷനിൽ എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിച്ചുവെന്ന കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയത്.

cj