ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു.

Jan 20, 2023 - 12:39
Jan 20, 2023 - 12:42
 63
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു.

*ഗാന്ധിസ്മൃതി കുവൈറ്റ്

 കുവൈറ്റ്‌.- എൻ്റ്ജീവിതമാണ് എൻ്റസന്ദേശം എന്ന് പഠിപ്പിച്ച രാഷ്ട്രപിതാവ്മ Lഹാത്മജിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്തിൽ(30 /01/2023) തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സാൽമിയ സൂപ്പർ മെട്രോ ഹോസ്പിറ്റൽ ഹാളിൽ വച്ച്ഗാന്ധിസ്മൃതി കുവൈത്തിന്റെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തുന്നു.

1948 ജനുവരി 30ന് രാജ്യത്തിനായി ജീവൻ വെടിഞ്ഞ ആ മഹാത്മാവിന്റെ ഛയാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുവാൻ മുഴുവൻ അംഗങ്ങളെയും ആദരപൂർവം ക്ഷണിക്കുന്നു.

മഹാത്മജിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ പത്തനാപുരത്തുള്ള ഗാന്ധിഭവനിൽ താമസിക്കുന്ന (1300) ഓളം വരുന്ന അന്തേവാസികൾക്ക് അന്നേദിവസം അന്നദാനം നൽകുന്നതുമാണ്.