നിയമലംഘകരായ ഏജൻസികൾക്കെതിരെ പിലിപ്പീൻ നീക്കം

Feb 2, 2023 - 20:48
Feb 2, 2023 - 21:46
 31
നിയമലംഘകരായ ഏജൻസികൾക്കെതിരെ പിലിപ്പീൻ നീക്കം

കുവൈറ്റ് സിറ്റി, ഫെബ്രുവരി 1: വിദേശ ഫിലിപ്പിനോ തൊഴിലാളി ജൂലിബി റാണാര(34 ) കൊല്ലപ്പെട്ടതിന്റെ  വാർത്ത ജനുവരി 21 നു പുറത്തു വന്നതിന്റെ   അനന്തരമായി ഫിലിപ്പീൻസ് സർക്കാർ കുവൈത്തിലെ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് . കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള തൊഴിൽ കരാറുകൾ ലംഘിച്ച കുവൈറ്റ് റിക്രൂട്ട്‌മെന്റ് ഏജൻസികളെ കരിമ്പട്ടികയിൽ പെടുത്താൻ ഫിലിപ്പീൻസ്  വസ്തുതകൾ ഗൗരവത്തോടുകൂടി നിരീക്ഷിച്ചു വരുന്നു .

കുവൈറ്റ് റിക്രൂട്ട്‌മെന്റ് ഓഫീസുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഭാവിയിൽ ഫിലിപ്പിനോ തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുന്നത് തടയുമെന്നും ഫിലിപ്പൈൻസിലെ കുടിയേറ്റ തൊഴിൽ മന്ത്രാലയം അറിയിച്ചതായി  അൽ റായ് പത്രത്തെ ഉദ്ധരിച്ചുകൊണ്ട് അറബ് ടൈം റിപ്പോർട്ട് ചെയ്തു .. കുവൈറ്റും ഫിലിപ്പീൻസും തമ്മിലുള്ള ഉഭയകക്ഷി തൊഴിൽ കരാറിലെ ബലഹീനതകളെക്കുറിച്ചും പഴുതുകളെക്കുറിച്ചും മന്ത്രാലയ ഉദ്യോഗസ്ഥർ കുവൈത്ത് പ്രതിനിധിയുമായി ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് പ്രവാസി  തൊഴിലാളികളുടെ പ്രഥമ  സെക്രട്ടറി സൂസൻ ഒപ്ലെ പറഞ്ഞു.  

ഫിലിപ്പിനോ ഗാർഹിക സഹായികളെ കുവൈറ്റിലേക്ക് വിടുന്നത് നിരോധിക്കണമെന്ന അഭിപ്രായത്തോട്  പ്രാദേശിക റിക്രൂട്ട്‌മെന്റ് ഏജൻസികൾ  ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി ഫിൽസ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.   നിരോധനം ഫിലിപ്പിനോ തൊഴിലാളികൾക്ക് കൂടുതൽ ദോഷം ചെയ്യും, കാരണം ഇത് നിയമവിരുദ്ധമായി രാജ്യം വിടാൻ അവരെ പ്രോത്സാഹിപ്പിക്കും, റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റ് മാന്നി ഗെസ്‌ലാനി പറഞ്ഞു. "മനുഷ്യക്കടത്തിന് ഇരയായ OFW(O verseas Filipino Workers ) കൾക്ക് DMW(department of migrent workers ) ഓഫീസിന്റെയോ POLO യുടെയോ സംരക്ഷണവും OFW കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഇരു രാജ്യങ്ങളും ഉണ്ടാക്കിയ തൊഴിൽ ഉടമ്പടിയും നിഷ്ക്രിയമാകും '' എന്നും ഗെസ്‌ലാനി പറഞ്ഞു.

തൊഴിലാളി  നിരോധനം ഏർപ്പെടുത്തുന്നതിനുപകരം, നിലവിലെ സാഹചര്യം വിലയിരുത്താനും മിഡിൽ ഈസ്റ്റേൺ രാജ്യത്തേക്ക് അയയ്ക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. കുവൈറ്റിലേക്ക് finippino  ജോലിക്കാരെ   അയക്കുന്നതിൽ നിയമലംഘനം നടത്തുന്ന   റിക്രൂട്ട്‌മെന്റ് ഏജൻസികളെ കരിമ്പട്ടികയിൽ പെടുത്താൻ തന്റെ ഓഫീസ് നോക്കുകയാണെന്ന്   ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഒപ്ലെ പറഞ്ഞു. “യഥാർത്ഥത്തിൽ  വിവിധങ്ങളായ വിഷയങ്ങൾ  നമുക്ക് ചർച്ച ചെയ്യേണ്ടതുണ്ട്,  - റിപ്പോർട്ടിംഗ് സംവിധാനങ്ങൾ, ഇൻഷുറൻസ്  കേസുകൾ ട്രാക്കുചെയ്യൽ, റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വൈറ്റ്‌ലിസ്റ്റിംഗ്, ബ്ലാക്ക്‌ലിസ്റ്റ് ചെയ്യൽ എന്നിവ ഇപ്പോൾ സൗദി അറേബ്യയിൽ ഉണ്ട്. തങ്ങൾ  എല്ലാ സാധ്യതകളും പരിശോധിക്കും, ”അവർ കൂട്ടിച്ചേർത്തു. രണാരയുടെ തൊഴിലുടമയ്‌ക്കെതിരെ ഡിഎംഡബ്ല്യു ഇതിനകം പ്രതിരോധ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.