.
കുവൈറ്റ് , ഫെബ്രു .2: കോവിഡ് -19 നെതിരെ ആരോഗ്യ മന്ത്രാലയം ബൈവാലന്റ് വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചുകഴിഞ്ഞു . 2023 ഫെബ്രുവരി 2 മുതൽ മൂന്ന് മാസത്തേക്ക് കാമ്പെയ്‌ൻ നീണ്ടുനിൽക്കും . 18 വയസും അതിൽ കൂടുതലുമുള്ള പൗരന്മാരും പ്രവാസികളും സിവിൽ തിരിച്ചറിയൽ കാർഡിലെ വിലാസമനുസരിച്ച് ഞായറാഴ്ച മുതൽ വ്യാഴം വരെ ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 8.00 വരെ 16 നിയുക്ത വാക്‌സിനേഷൻ സെന്ററുകളിൽ നിന്നും സൗകര്യപ്രദമായ ഇടം സന്ദർശിക്കണമെന്ന് മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു. .
ജില്ലാ വാക്‌സിനേഷൻ സെന്ററുകൾ ഇവയാണ് ,
Capital Health District: Shaikha Fetouh Salman Al-Sabah Medical Center in Shamiya; Jassem Al-Wazzan Medical Center in Mansouriya; Jaber Al- Ahmad Medical Center
Farwaniya Health District: Omariya Medical Center; Abdullah Al- Mubarak Medical Center; Andalus Medical Center; Jleeb Al-Shuyoukh Medical Center .
Hawally Health District: Salwa Specialized Medical Center; Mahmoud Hajji Haidar Medical Center; Rumaithiya Medical Center
Ahmadi Health District: Fintas Specialized Medical Center; Fahaheel Specialized Medical Center
Mubarak Al-Kabeer Medical District: Adan Specialized Medical Center
Jahra Health District: Al-Naaeem Medical Center; Al-Oyoun Medical Center; Saad Al-Abdullah Medical Center (Block 10)
12 വയസ് മുതൽ 17 വയസ് വരെ പ്രായമുള്ളവർക്കു ആദ്യത്തെ ഡോസും ,ബൂസ്റ്റർ ഡോസും , - മിഷ്രെഫിലെ അബ്ദുൾറഹ്മാൻ അൽ-സെയ്ദ് മെഡിക്കൽ സെന്ററിൽ ലഭ്യമാണ്ന്നു ആരോഗ്യ മന്ത്രാലയ വക്താക്കൾ പറഞ്ഞു. കൂടാതെ , അഞ്ചു വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്കു പ്രൈമറി ഷോട്ടും ,സെക്കണ്ടറി ഷോട്ടും ലഭിക്കും. ഇതുവരെ വാക്സിനേഷൻ എടുക്കാത്തവർ ആദ്യ ഡോസും ബൂസ്റ്റർ ഡോസും എടുക്കേണ്ടതാണ് തുടർന്ന് രണ്ട് മാസത്തിന് ശേഷം ബൈവാലന്റ് വാക്സിനും എടുക്കേണ്ടതാണന്നു മന്ത്രാലയം വ്യക്തമാക്കി .
വ്യക്തികളുടെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും പ്രാഥമിക ഡോസുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും കോവിഡ് -19 ന്റെ ദോഷകരമായ വ്യാപനം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബിവാലന്റ് വാക്സിൻ; അതുവഴി, പ്രത്യേകിച്ച് അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ളർ രോഗബാധിതരായി തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) എത്തിപ്പെടാനുള്ള സാധ്യത കുറക്കുവാൻ കഴിയും . ബൈവാലന്റ് വാക്‌സിൻ, ഒമൈക്രോൺ ഉൾപ്പെടെയുള്ള കോവിഡ് -19 ന്റെ വിവിധ സ്‌ട്രെയിനുകൾക്കെതിരായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് ഉതകും .
2023 ഫെബ്രുവരി 2 മുതൽ മൂന്ന് മാസത്തേക്ക് നീണ്ടുനിൽക്കുന്നകാമ്പെയ്‌നിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.