ബയോ മെട്രിക് തിയ്യതി എങ്ങനെ ബുക് ചെയ്യാം?

കുവൈറ്റ്; ഫെബ്രു 24. പൗരന്മാർക്കും പ്രവാസികൾക്കും സഹേൽ ആപ്ലിക്കേഷൻ വഴി നേരിട്ട് അവരുടെ ബയോമെട്രിക് (വിരലടയാളങ്ങൾക്കായി) അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യാമെന്ന് ഗവൺമെൻ്റിൻ്റെ ഇൻ്റഗ്രേറ്റഡ് ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ "സഹേൽ" ൻ്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെം അറിയിച്ചു. ഉപയോക്താക്കൾ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യണമെന്നും "അപ്പോയിൻ്റ്‌മെൻ്റുകൾ" വിഭാഗഗം നാവിഗേറ്റ് ചെയ്യുകയും "അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക" എന്നത് തിരഞ്ഞെടുക്കുകയും പിന്നീട് ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുക്കണം, തുടർന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ എവിഡൻസ്, ശേഷം "ബയോമെട്രിക് ഫിംഗർപ്രിൻ്റ്" തിരഞ്ഞെടുക്കണം. ലോക്കെഷൻ തിരഞ്ഞെടുത്ത ശേഷം, ഉപയോക്താക്കൾക്ക് നിർദ്ദിഷ്ട ദിവസങ്ങളിലും സമയങ്ങളിലും ലഭ്യമായ അപ്പോയിൻമെന്റുകൾ കാണാൻ കഴിയും. ഉചിതമായതു തിരഞ്ഞെടുത്ത ശേഷം വിജയകരമായി ബുക്കിംഗിന് പുർത്തിയക്കവുന്നതാണ് . ബുക്കിങ്ങിൻ്റെ അറിയിപ്പുകൾ Kuwait moblile ID യിൽ ലഭിക്കുന്നതാണ് .കൂടാതെ SMS അയും നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതായിരിക്കും
- Finger Print Meshrif (hawally&alasema)
- Mubarak Al-Abdullah, Kuwait.
- Fingerprint Services Office Farwaniya.
- Ahmedi Fingerprint Office.
- Mubarak al Kabeer fingerprint office. ..
- Jahra Personal Identification & Finger Print Department For Biometric. .
- Fingerprint Services Umma Al-Hayma എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ .
ബയോമെട്രിക് ഫിംഗർപ്രിൻ്റ് എടുക്കാനുള്ള നടപടികൾക്കായി കേന്ദ്രത്തിൽ എത്തുന്ന ഉപയോക്താക്കൾ തങ്ങളുടെ വെക്തിഗതരേഖകളും ബുക്കിംഗ് അറിയിപ്പും ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരിശോധനക്കു വിധേയമാക്കേണ്ടതാണ് , ആഭ്യന്തര മന്ത്രാലയവുമയി ബന്ധപ്പെട്ട ഇടപാടുകളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൗരന്മാരും താമസക്കാരും ബയോമെട്രിക് വിരലടയാളത്തിന് നിർബന്ധമായും വിധേയരാകണമെന്ന് വക്താവ് യൂസഫ് ആവർത്തിച്ചു അറിയിച്ചു.
2023 ജൂൺ മാസത്തിൽ ഇതേ അറിയിപ്പ് ഉണ്ടായിരുന്നിട്ടും വേണ്ടരീതിയിൽ ആരും ഗൗരവമായി കാണാതിരുന്നത് കാരണം ഇ ദൗത്യം വിജയകരമായി പുർത്തികരിക്കൻ കഴിഞ്ഞിരുന്നില്ല .
:-ചിറ്റാർ ജോസ്.