പച്ച തെങ്ങിനു തീ... , ജനങ്ങൾ പരിഭ്രാന്തനായി

Jan 5, 2023 - 14:22
 29
പച്ച തെങ്ങിനു തീ... , ജനങ്ങൾ പരിഭ്രാന്തനായി

ഇലവുംതിട്ട:കായ്ഫലമുള്ള തെങ്ങിന് മേൽ അഗ്നിബാധ.നാട്ടുകാർ പരിഭ്രാന്തരായി.ഇന്നലെ പകൽ 11.30 ഓടെയാണ് പന്നിക്കുഴി ജംഗ്ഷനിൽ,തെക്കേതിൽ വീട്ടിൽ വറുഗീസിന്റെ വീടിന്റെ ചുറ്റുമതിലിനോട് ചേർന്ന് നിന്ന തെങ്ങിന് മേൽ അപ്രതീക്ഷിതമായി തീ പടർന്ന് ഉയരുന്നത് ആൾക്കാർ കണ്ടത്.ഭയപ്പാടിലായ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു.പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.ഏകദേശം 20 അടി ഉയരവും നിറയെ കായ്ഫലവുള്ള തെങ് വറുഗീസിന്റെ തെട്ടടുത്ത സ്ഥല ഉദമയായ വിജയന്റെയാണ്.5 കുല കരിക്കും ചൂട്ടും കൊതുമ്പുകളുമാണ് തീയിൽ. നശിച്ചത്.ഫയർഫോഴ്സ് നല്ല നിലയിൽ വെള്ളം നനച്ചതിനാൽ തെങ്ങിന്റെ നാമ്പ് കരിഞ്ഞിട്ടില്ല.ഇതിനാൽ വീണ്ടും ആർത്ത് കിളിർക്കാനിയുണ്ടെന്നാണ് കൃഷി വിദഗ്ധർ പറയുന്നത്.

സമീപത്തുള്ള ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ ഇതിൽ നിന്ന് പറന്നുവീണ തീപ്പൊരിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണു ഫയർ.ഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.