മുതിർന്ന നേതാക്കൾക്കെതിരെ തുറന്നടിച്ചു ശശിതരൂർ

ചിറ്റാർ ജോസ് :
മുതിർന്ന കോൺഗ്രസ് നേതാക്കളിൽ തന്നോട് അതൃപ്തി ഉള്ളകാര്യം അറിയാം
ഭാരതത്തിലെ ജനങ്ങൾ തന്നോടു കൂടെ ഉള്ളതാണ് ആശ്വാസം.- ശശി തരൂർ
കഴിഞ്ഞ 10 വർഷമായി രാഹുൽ ഗാന്ധി തന്നോട് തിരഞ്ഞെടുപ്പിനെകുറിച്ച് സംസാരിക്കു ന്നുണ്ടായിരുന്നു.പാർട്ടിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷങ്ങളായി, അതുകൊണ്ട് തന്നെ പാർട്ടിക്കുള്ളിൽ ജനാധിപത്യം ഉണ്ടാകേണ്ടത് ആവശ്യമാണ്ന്നു കരുതുന്നു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഇല്ല എന്നാൽ എങ്ങനെ പാർട്ടിയെ ശക്തിപ്പെടുത്തണം എന്നതിൽ ചില ആശയ വ്യത്യാസം ഉണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ബിജെപിക്കെതിരെ പൊരുതാൻ തക്ക രീതിയിൽ പാർട്ടിയെ ശക്തിപ്പെടുത്തി കൊണ്ടുപോകുവാൻ ആണ് എല്ലാവരും ശ്രമിക്കുന്നതു. 2014ലും 2019 ലും പ്രവർത്തിച്ചതിനേക്കാൾ കൂടുതൽ കാര്യക്ഷമമാായി പ്രവർത്തിക്കണം. അതിന് പഴയ രീതിയിൽ പ്രവർത്തിച്ചാൽ പോരാ ഒരു മാറ്റം ആവശ്യമാണ് രാഹുൽ ഗാന്ധിയുടെ ഭാരത ജോഡോ യാത്ര ജനങ്ങളുടെ ഇടയിൽ ഒരു ചലനം ഉണ്ടാക്കിയിട്ടുണ്ട് അതിന്റെെ പ്രതിഫലനം 2024 ഉണ്ടാകണം. പഴയ രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ പാർട്ടിയുടെ ഭാവിയിൽ തനിക്ക് ആശങ്കയുണ്ട് . അതു വരാതിരിക്കാനാണ് താൻ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അധ്യക്ഷൻറെ വാക്കുകൾ വിശ്വാസത്തിൽ എടുക്കാത്തവർ പാർട്ടിക്കുള്ളിൽ എന്തു വിശ്വാസത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അവർ തന്നെ മനസ്സിലാക്കേണ്ടതാണ്. പാർട്ടിയിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല എല്ലാവരുടെയും വോട്ടിന് തുല്യ വിലയാണുള്ളത്.
പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾക്ക് എന്നോട് അതൃപ്തി ഉണ്ടെന്നകാര്യം അറിയാമെന്നു ശശി തരൂർ തുറന്നടിച്ചു. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വർക്കിംഗ് കമ്മറ്റി ആണ് . ഒന്നും എൻ്റെ തീരുമാനങ്ങൾ അല്ല . ചിലർ തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയതായും അറിയാം. എനിക്ക് ജനങ്ങളോട് പറയാനുള്ളതച്ചടിച്ച മാനിഫെസ്റ്റോ വിവിധ ഭാഷകളിൽ രണ്ടു ദിവസത്തിനുള്ളിൽ വിതരണം ചെയ്യും. ആരു ജയിച്ചാലും അത് പാർട്ടിയുടെ ജയം ആയിരിക്കും. ഒറ്റകെട്ടായി മുൻപോട്ടു പോകാൻ തന്നെയാണ് തീരുമാനം .
ഭാരതം മുഴുവൻ തൻറെ കൂടെ ഉണ്ടന്നും അതുകൊണ്ട് വിജയിക്കുമെന്ന പരിപൂർണ്ണ ആത്മവിശ്വാസം ഉള്ളതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.